Image

കൊവിഡ് പ്രതിരോധം: മുഖ്യമന്ത്രി എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗം വിളിച്ചു

Published on 23 May, 2020
 കൊവിഡ് പ്രതിരോധം: മുഖ്യമന്ത്രി എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗം വിളിച്ചു


തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗം വിളിച്ചു. ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യേവഗം ചേരുക. ലോക്ഡൗണ്‍ നാലാം ഘട്ടം മേയ് 31ന് അവസാനിക്കുന്ന ഘട്ടത്തില്‍ സംസ്ഥാനം സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം.

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ കേരളത്തിലേക്ക് മടങ്ങിവരുന്ന സാഹചര്യത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിവസം തോറും കൂടി വരികയാണ്. ഇനിയുള്ള ദിവസങ്ങള്‍ ഏറെ ദുഷ്‌കരമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക