Image

മിസ് യൂ അച്ഛാ..., പലപ്പോഴും അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ട്ത അഗസ്റ്റിനെകുറിച്ചുള്ള ഓര്‍മ്മയില്‍ മകള്‍ ആന്‍

Published on 23 May, 2020
മിസ് യൂ അച്ഛാ..., പലപ്പോഴും അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ട്ത അഗസ്റ്റിനെകുറിച്ചുള്ള ഓര്‍മ്മയില്‍ മകള്‍ ആന്‍


നടന്‍ അഗസ്റ്റിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മകളും നടിയുമായ ആന്‍ അഗസ്റ്റിന്‍. പലപ്പോഴും താന്‍ അച്ഛനെ ഉറക്കെ വിളിക്കുമെന്നും മറുപടി കേള്‍ക്കാന്‍ ആഗ്രഹിക്കുമെന്നാണ് താരം പറയുന്നത്. ഞങ്ങളുടെ വിമര്‍ശകനും കരുത്തും സുരക്ഷിതത്വവുമെല്ലാം അച്ഛനായിരുന്നു എന്നാണ് ആന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അച്ഛന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടിയുടെ കുറിപ്പ്.

'പലപ്പോഴും അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ട്, അച്ഛന്‍ ആ വിളിക്ക് മറുപടി നല്‍കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കും, അച്ഛന് അതിന് സാധിക്കില്ലെങ്കിലും. എനിക്കറിയാം അച്ഛന് തിരിച്ച് വരാനാവില്ലെന്ന്, പക്ഷേ അങ്ങനെ വന്നിരുന്നെങ്കിലെന്ന് ഞാന്‍ ശരിക്കും ആ?ഗ്രഹിക്കുന്നു. അച്ഛനായിരുന്നു ഞങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ കരുത്ത്. ജീവിതം ആസ്വദിക്കാനും, ആഘോഷിക്കാനും, പരാജയങ്ങളെ നേരിടാനും, വേദനയിലും കരുത്ത് കണ്ടെത്താനും അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചു. ചെറുപ്പം മുതലേ അച്ഛന് സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം കാണാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. കുറച്ചേ എനിക്ക് ചെയ്യാനായുള്ളൂ എങ്കിലും അതില്‍ അച്ഛന് അഭിമാനിക്കാനായെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. മിസ് യൂ അച്ഛാ...അച്ഛനെ വിളിക്കുന്നതും ഞാന്‍ മിസ് ചെയ്യുന്നു.'-ആന്‍ കുറിച്ചു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക