ന്യുഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,373,900 ആയി. 342,717പേര്‍ ഇതിനകം മരണമടഞ്ഞു. ചികിത്സയില്‍ കഴിയുന്ന 2,805,234 പേരില്‍ 53,491 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 75,693 പേര്‍ക്ക് രോഗം ബാധിച്ചു. 3,292 പേര്‍ മരണമടഞ്ഞു.
അമേരിക്കയില്‍ 1,657,831 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 98,337 പേര്‍ മരണമടഞ്ഞു. (690 പേര്‍ക്ക് ഇന്നു മാത്രം). രണ്ടാംസ്ഥാനത്തുള്ള ബ്രസീലില്‍ 340,887 പേര്‍ക്ക് രോഗം ബാധിച്ചു. 21,678 പേരാണ് മരണമടഞ്ഞത്. (630). റഷ്യയില്‍ 335,882 പേര്‍ രോഗികളായപ്പോള്‍ 3,388 (139) പേര്‍ മരണമടഞ്ഞു. സ്‌പെയിനില്‍ 282,370 പേര്‍ രോഗികളായപ്പോള്‍ 28,678 (50) പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ 257,154 പേര്‍ രോഗികളായപ്പോള്‍ 36,675 (282) പേര്‍ മരണമടഞ്ഞു.
ഇന്ത്യയില്‍ 131,423 ആണ് രോഗബാധിതര്‍. ശനിയാഴ്ച മാത്രം 6,629 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ മരണസംഖ്യ 3,868 (142) ആയി. കഴിഞ്ഞ ഒരാഴ്ചയായി അയ്യായിരത്തിനു മുകളിലാണ് മരാഗബാധിതരുടെ എണ്ണം.