ഛത്തിസ്ഗഢ് കോണ്‍ഗ്രസിന്റെ ഉന്നതനായ നേതാവായിരുന്നു അജിത് ജോഗി. ഐഎഎസ് രാജിവെച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ആദ്യ മുഖ്യമന്ത്രിയായി. 2016ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കഴിഞ്ഞ തവണ ജനതാ കോണ്‍ഗ്രസ് ഛത്തിസ്ഗഢ് എന്ന പാര്‍ട്ടിയുമായാണ് അദ്ദേഹം രംഗത്തിറങ്ങിയത്.
നെഹ്റു ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. അതേസമയം വിവാദങ്ങളുടെ തോഴനുമായിരുന്നു. അഴിമതി, അനധികൃത സ്വത്ത് സമ്ബാദനം, മോഷണം, കൊലപാതകം അടക്കമുള്ള ആരോപണങ്ങളും അജിത് ജോഗിക്ക് മേലുയര്‍ന്നു. ഇടക്കുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചക്ര കസേരയിലിരുന്നായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനം.
2016ല്‍ മകനെ കോണ്‍ഗ്രസ് പുറത്താക്കിയതിന് പിന്നാലെയാണ് അജിത് ജോഗിയും കോണ്‍ഗ്രസ് വിട്ടത്. എങ്കിലും ഗാന്ധി കുടുംബത്തിനെതിരെ ഒരക്ഷരം പോലും താന്‍ മിണ്ടില്ലെന്നായിരുന്നു ജോഗിയുടെ പ്രഖ്യാപിത നയം