മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്നും തിരികെ എത്തിയ വ്യക്തിക്ക്. ആടുജീവിതം സിനിമാ സംഘത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിക്കാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയത്.പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചി വഴി മെയ് 22 ന് ആണ് ഇയാള്‍ പ്രത്യേക വിമാനത്തില്‍ കേരളത്തില്‍ തിരിച്ചെത്തിയത്. മാര്‍ച്ചിലാണ് പൃഥ്വിയും സംഘവും ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയത്.