Image

ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിയതില്‍ അഴിമതി, മുന്‍ മന്ത്രി വി.എസ് ശിവകുമാറിന്റെ സഹോദരനെതിരേ റിപ്പോര്‍ട്ട്

Published on 05 June, 2020
ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിയതില്‍ അഴിമതി, മുന്‍ മന്ത്രി വി.എസ് ശിവകുമാറിന്റെ സഹോദരനെതിരേ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിയതില്‍ 1.81 കോടിയുടെ അഴിമതി നടന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. മുന്‍ മന്ത്രി വി.എസ് ശിവകുമാറിന്റെ സഹോദരനും ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയുമായിരുന്ന വി.എസ്. ജയകുമാര്‍ പാത്രങ്ങള്‍ വാങ്ങിയെന്ന പേരില്‍ അഴിമതി നടത്തിയെന്നും ഭീമമായ നഷ്ടം വരുത്തിയെന്നും അന്വേണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമലയില്‍ പഴയ പാത്രങ്ങള്‍ ഉണ്ടായിട്ടും പുതിയ പാത്രങ്ങള്‍ വാങ്ങിയെന്ന് ബില്ലുണ്ടാക്കി 1.81 കോടിയുടെ അഴിമതി കാട്ടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളും നശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2013- 14, 2014- 15 കാലങ്ങളില്‍ പാത്രങ്ങളും മറ്റും വാങ്ങിയതില്‍ ഒരുകോടി 81 ലക്ഷം ലക്ഷം രൂപയുടെ അഴിമതി കണ്ടെത്തി. പാത്രങ്ങള്‍ കുന്നുകൂടി ഉപയോഗിക്കാതെ കിടക്കുമ്പോള്‍ പുതിയ പാത്രങ്ങള്‍ വീണ്ടും വാങ്ങിയതായി കാണിച്ച് വ്യാജ ബില്ലുകള്‍ ഹാജരാക്കിയാണ് അഴിമതി നടത്തിയത്. ഇതുവഴി അവിഹിത നേട്ടമുണ്ടാക്കിയെന്നും ബോര്‍ഡിന് ഭീമമായ നഷ്ടം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഡിറ്റ് സമയത്ത് റെക്കോര്‍ഡുകള്‍ മറച്ചുവെച്ചതായും അഴിമതിക്കാധാരമായ തെളിവുകള്‍ അടങ്ങിയ ഫയല്‍ നശിപ്പിച്ചതായുമുള്ള ആരോപണങ്ങള്‍ ശരിയെന്നും കണ്ടെത്തി. 37 ദിവസത്തെ തെളിവെടുപ്പിനും വാദം കേള്‍ക്കലിനും ശേഷമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക