Image

മാര്‍ത്തോമ്മ സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്തു.

ഷാജീ രാമപുരം Published on 10 June, 2020
മാര്‍ത്തോമ്മ സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്തു.
 ന്യൂയോര്‍ക്ക് :മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘം 2020 - 2023 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം മെയ് നാലാം തീയതി തിങ്കളാഴ്ച ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ സൂം ടെലികോണ്‍ഫ്രറന്‍സ് വഴി കൂടിയ ഇടവക മിഷന്റെ ജനറല്‍ ബോഡി മീറ്റിംഗില്‍ വെച്ച് നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് നിര്‍വഹിച്ചു. 


ഈ ലോകം ഒരു ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍, സര്‍വ്വ ശക്തനായ ദൈവത്തില്‍ പൂര്‍ണ്ണ ആശ്രയവും, പൂര്‍ണ്ണ വിശ്വാസവും ഉറപ്പിക്കുവാന്‍ ഓരോ വിശ്വാസിയും തയ്യാറാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു, കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു എന്ന ബൈബിള്‍ വാക്യം ഏവരെയും ബലപ്പെടുത്തട്ടെയെന്ന് ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസ് ഉദ്ബോധിപ്പിച്ചു. 


അറ്റ്‌ലാന്റാ മാര്‍ത്തോമ്മ ഇടവക വികാരി റവ. അജു എബ്രഹാം (ഭദ്രാസന വൈസ് പ്രസിഡന്റ് ), ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവകാംഗം സാം അലക്‌സ് (ഭദ്രാസന സെക്രട്ടറി ), ഫിലാഡല്‍ഫിയ ക്രിസ്‌തോസ് മാര്‍ത്തോമ്മ ഇടവകാംഗം സാമുവേല്‍ കോശി (ഭദ്രാസന ട്രഷറാര്‍ ), ഫിലാഡല്‍ഫിയ മാര്‍ത്തോമ്മ ഇടവകാംഗം വര്‍ഗീസ് കെ ജോസഫ് (ഭദ്രാസന അസംബ്ലി മെംമ്പര്‍ ) എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പുതിയ ഭരണ സമിതിയാണ് അടുത്ത മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.


ഭദ്രാസന ഇടവക മിഷന്റെ നേതൃത്വത്തില്‍ എല്ലാ മാസവും ഒന്നാമത്തെ തിങ്കളാഴ്ച വൈകിട്ട് ന്യൂയോര്‍ക്ക് സമയം രാത്രി 8:30 ന് ടെലികോണ്‍ഫ്രറന്‍സ് മുഖേന ഒരു പ്രാര്‍ത്ഥന കൂട്ടായ്മ നടത്തുന്നതാണെന്ന് സെക്രട്ടറി സാം അലക്‌സ് അറിയിച്ചു.

മാര്‍ത്തോമ്മ സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്തു.
Join WhatsApp News
George 2020-06-10 14:52:18
സഭയിലെ ചില അച്ചന്മാർ സി എൻ എൻ ഫേക്ക് ന്യൂസാണ് ഫോക്സ് ന്യുസാണ് എന്നൊക്കെ പബ്ലിക് മീഡിയായിൽ കയറ്റി വിടുന്നുണ്ട്. അമേരിക്കയിൽ മാർത്തോമ്മാക്കാരിൽ തന്നെ ട്രംപിനെ സപ്പോർട്ട് ചെയ്യുന്നവരുണ്ട് ബൈഡനെ സപ്പോർട്ട് ചെയ്യുന്നവരുണ്ട്. ചിലരോട് നമ്മളുടെ രാഷ്ട്രീയ ചിന്താഗതികൾ സംസാരിക്കാനേ പറ്റില്ല. ജനറൽബോഡിയിൽ പ്രതിയോഗിയെ അടിച്ചിരുത്തുന്നത്പോലെയാണ് അവരുടെ പെരുമാറ്റം. അതിന്റ ഇടയ്ക്കാണ് ചില അച്ചന്മാർ എരതീയിൽ എണ്ണ ഒഴിക്കുന്നതുപോലെ, അമേരിക്കയിൽ ഫസ്റ്റ് അമെൻഡ്മെന്റിന്റെ അടിസ്ഥാനത്തിൽ പത്രപ്രവർത്തനം നടത്തുന്ന സീ എൻ എന്നിനെ ഫേക്ക് ന്യുസ് എന്ന് വിളിക്കുന്നത് . എനിക്ക് സി എൻ ന്റെ സ്റ്റോക്കില്ല എന്റെ ആരും അവിടെ ജോലി ചെയ്യുന്നില്ല. അതാരംഭിച്ചുതു റ്റെഡ് ടർണറാണ്. റീഗന്റെ കാലം തുടങ്ങി ഞാൻ ഇവിടെയുണ്ട് അന്നുതൊട്ട് ഒബാമയുടെ കാലം വരെ സീ എൻ എൻ ഫേക്ക് ന്യുസ് എന്ന് ഞാൻ കേട്ടിട്ടില്ല . ഇപ്പോഴാണ് ഇത് ഇത്രയും പ്രബലമായത്. ഞാൻ സി എൻ എൻ ഫോക്സ് എന്നിവ വാച്ചു ചെയ്യുന്ന വ്യക്തിയാണ് . അവർക്ക് അവരുടേതായ രാഷ്ട്രീയ ചായ്‌വ് ഉണ്ടായിരിക്കാം. അത് പ്രകടിപ്പിക്കാനുള്ള അവകാശം ഭരണഘടനാപരമായി നമ്മളെപ്പോലെ വർക്കും ഉള്ളതാണ്. എന്നാൽ ഒരു പുരോഹിതനെ സംബന്ധിച്ചടത്തോളം നിഷ്പക്ഷമായ നിലപാട് പ്രകോപിതമായ അന്തരീക്ഷത്തെ ശമിപ്പിക്കാൻ സഹായിക്കും. ആയതുകൊണ്ട് അമേരിക്കയിലെ സഭയുടെ അദ്ധ്യക്ഷനെന്ന നിലയിൽ അങ്ങ്, പുരോഹിതന്മാർക്ക് ഒരു ഉപദേശം നൽകേണ്ടതാണ് . അതല്ലെങ്കിൽ 'സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും." എന്നുള്ള ആപ്തവാക്ക്യം അർത്ഥശൂന്യമായിരിക്കും
Cast them out 2020-06-10 23:01:03
Move such priests to Trump's base and sanctify the church.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക