Image

ഇല്ലിനോയ് സംസ്ഥാനത്ത് കോവിഡ് 19 മരണം 6000 കവിഞ്ഞു

പി.പി.ചെറിയാൻ Published on 10 June, 2020
ഇല്ലിനോയ് സംസ്ഥാനത്ത് കോവിഡ് 19 മരണം 6000 കവിഞ്ഞു
ഇല്ലിനോയ് ∙ ഇല്ലിനോയ് സംസ്ഥാനത്ത് കോവിഡ് 19 മരണം ജൂൺ 9 ചൊവ്വാഴ്ചയോടെ 6000 കവിഞ്ഞു.ചൊവ്വാഴ്ച വൈകിട്ട് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഇതുവരെ 6018 പേർ മരിച്ചതായും, 129212 പേർക്ക് രോഗം സ്ഥിരീകരിച്ചതായും സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച മാത്രം 95 മരണവും, 797 പുതിയ കോവിഡ് 19 രോഗികളെ കണ്ടെത്തിയതായും അധികൃതർ പറയുന്നു. കൊറോണ വൈറസിന്റെ രണ്ടാംഘട്ടം ആരംഭിച്ചുവോ എന്നു സംസ്ഥാനം സസ്‌സൂക്ഷ്മം വീക്ഷിച്ചുവരികയാണ്. അതേസമയം കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് 2020 ബഡ്ജറ്റിൽ 700 മില്യൺ ഡോളറിന്റെ കമ്മി ഉണ്ടായതായി ഷിക്കാഗോ മേയർ ലോറി ലൈറ്റ്മുട്ട് അറിയിച്ചു. സിറ്റിയിൽ പ്രോപർട്ടി ടാക്സ് വർദ്ധിപ്പിക്കുക, ജീവനക്കാരെ ലെ ഓഫ് ചെയ്യുക തുടങ്ങിയ നിർദേശങ്ങൾ കൗൺസിലിന്റെ മേശപുറത്തെത്തിയതായി മേയർ അറിയിച്ചു. കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും മേയർ പറ‍ഞ്ഞു.
സിറ്റിയിലെ പ്രധാന ആഘോഷങ്ങളായ ലോല പലൂസ തുടങ്ങിയ നിരവധി പരിപാടികൾ കോവിഡിനെ തുടർന്ന് മാറ്റിവച്ചു. ഇല്ലിനോയ് സംസ്ഥാനത്ത് ജൂൺ ഒന്നു മുതൽ ഒമ്പതു വരെ 634 മരണം സംഭവിച്ചു. 2 ദിവസം നൂറിൽ  വീതവും മരണവും ഉണ്ടായിട്ടുണ്ട്. മെയ് മാസം 1 മുതൽ 9 വരെ 1010 മരണം സംഭവിച്ചതിൽ 7 ദിവസവും 100നു മുകളിലായിരുന്നു. ഇല്ലിനോയ് സംസ്ഥാനം ഇതുവരെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങാതെ തന്നെ. കോവിഡിനെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഭയാശങ്കകൾ ഉയർത്തുന്നു.
ഇല്ലിനോയ് സംസ്ഥാനത്ത് കോവിഡ് 19 മരണം 6000 കവിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക