Image

ന്യൂജേഴ്സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി എംപവര്‍ ഫൗണ്ടേഷന്‍ സഹായധനം എത്തിച്ചു

Published on 10 June, 2020
 ന്യൂജേഴ്സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി എംപവര്‍ ഫൗണ്ടേഷന്‍ സഹായധനം എത്തിച്ചു
ന്യൂജേഴ്സി: കേരളത്തിലെ മറ്റൊരു ആനുകൂല്യങ്ങളും ലഭിക്കാത്ത പെണ്‍കുട്ടികള്‍ക്ക്സര്‍വകലാശാലാ പഠനത്തിന് ന്യൂജേഴ്സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി എംപവര്‍ ഫൗണ്ടേഷന്‍ (ടി.ഇ.എഫ്) സഹായധനം എത്തിച്ചു. സ്‌കോളര്‍ഷിപ്പ് നല്‍കി അവരെ നാളെയുടെ ഉത്തമ വനിതകളാക്കി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിഇഎഫ് നിലകൊള്ളുന്നത്.

കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതുമൂലം ദുരിതത്തിലായ ന്യൂജേഴ്സിയിലെ കുടുംബങ്ങളേയും ടിഇഎഫിന്റെ കുടുംബാംഗങ്ങളേയും സഹായിക്കുന്നതിനായി പദ്മശ്രീ കെ.എസ് ചിത്രയുടെ ഗാനവിരുന്ന് നടത്തി. ഈ അവസരത്തില്‍ സമാഹരിച്ച ധനം കമ്യൂണിറ്റി ഫുഡ് ബാങ്ക് ഓഫ് എന്‍.ജെയ്ക്കും (സിഎഫ്ബിഎന്‍ടി), ടിഇഎഫിന്റെ 86 കുട്ടികള്‍ക്കും വിതരണം ചെയ്തു.

ജൂണ്‍ എട്ടിനു ന്യൂജേഴ്സിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ടിഇഎഫ് സിഇഒ ഡീറ്റാ നായരും, സ്പോണ്‍സര്‍മാരായ വിനീതാ നായര്‍, സുനന്ദ നായര്‍, ഡോ. രേഖാ മേനോന്‍, മീന നായര്‍ എന്നിവരും ചേര്‍ന്ന്ചെക്ക് ഫുഡ് ബാങ്കിന്റെ പ്രസിഡന്റ് കാര്‍ളോസ് റോഡ്രിഗ്സിനു കൈമാറി.

പ്രസ്തുത ചടങ്ങില്‍ ഡീറ്റാ നായര്‍ധനശേഖരണത്തില്‍ സഹായിച്ച എല്ലാവരോടും ടിഇഎഫിന്റെ പേരിലുള്ള അകൈതവമായ നന്ദി രേഖപ്പെടുത്തി. കോവിഡ് കാലത്ത് അനേകം കുടുംബങ്ങളെ സഹായിക്കാന്‍ അവസരം ലഭിച്ചത് ഒരു അനുഗ്രഹമായി കരുതുന്നുവെന്നും അവര്‍ പറഞ്ഞു.

ഈ തുക 21,000 മീല്‍സ് നല്കന്‍ സഹായിക്കുമെന്ന് കാര്‍ലോസ് റോഡ്രിഗ്‌സ് പറഞ്ഞു.

ഹ്രുദയഹാരിയായ ഗാനമേള നടത്തിയ ഗായിക ചിത്രക്കും ഫൗണ്ടേഷനു മറ്റു സഹായങ്ങള്‍ ചെയ്യുന്ന സെനറ്റര്‍ വിന്‍ ഗോപാലിനും ഭാരവാഹികള്‍ നന്ദി പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ourshakthi.charity 
 ന്യൂജേഴ്സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി എംപവര്‍ ഫൗണ്ടേഷന്‍ സഹായധനം എത്തിച്ചു
 ന്യൂജേഴ്സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി എംപവര്‍ ഫൗണ്ടേഷന്‍ സഹായധനം എത്തിച്ചു
 ന്യൂജേഴ്സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി എംപവര്‍ ഫൗണ്ടേഷന്‍ സഹായധനം എത്തിച്ചു
 ന്യൂജേഴ്സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി എംപവര്‍ ഫൗണ്ടേഷന്‍ സഹായധനം എത്തിച്ചു
 ന്യൂജേഴ്സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി എംപവര്‍ ഫൗണ്ടേഷന്‍ സഹായധനം എത്തിച്ചു
 ന്യൂജേഴ്സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി എംപവര്‍ ഫൗണ്ടേഷന്‍ സഹായധനം എത്തിച്ചു
 ന്യൂജേഴ്സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി എംപവര്‍ ഫൗണ്ടേഷന്‍ സഹായധനം എത്തിച്ചു
 ന്യൂജേഴ്സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി എംപവര്‍ ഫൗണ്ടേഷന്‍ സഹായധനം എത്തിച്ചു
 ന്യൂജേഴ്സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി എംപവര്‍ ഫൗണ്ടേഷന്‍ സഹായധനം എത്തിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക