Image

ബോളിവുഡ് നടന്‍ സുശാന്ത് സിങ് തൂങ്ങി മരിച്ച നിലയില്‍

Published on 14 June, 2020
ബോളിവുഡ് നടന്‍ സുശാന്ത് സിങ് തൂങ്ങി മരിച്ച നിലയില്‍

മുംബൈബോളിവുഡ് താരം സുശാന്ത് സിങ് രജപുതി(34)നെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ ബാന്ദ്രയിലെ ഫഌറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 


പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ 'കായ് പോ ചേ'യിലൂടെയാണ് അഭിനയജീവിതം തുടങ്ങിയത്.


1986ല്‍ ബിഹാറിലെ പട്‌നയിലാണ് സുശാന്തിന്റെ ജനനം. സീരിയലുകളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്.


'എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി' ആണ് സുശാന്തിന്റെ പ്രധാന ചിത്രം. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആറ് മാസമായി ഇദ്ദേഹം വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം


മൃതദേഹം കണ്ടെത്തിയ സമയത്ത് സുശാന്തിന്റെ സുഹൃത്തുക്കളും വീട്ടില്‍ ഉണ്ടായിരുന്നു. കായ് പോ ചേ ആണ് ആദ്യ സിനിമ. സുശാന്ത് സിങിന്റെ മുന്‍ മാനേജര്‍ ദിഷാ സാലിയന്‍ ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് സുശാന്തിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ചിച്ചോരെ' താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക