Image

നെറ്റ്ഫ്ലിക്സ് ഉമാ മഹേശ്വര്‍ ഉഗ്ര രൂപസ്യയുടെ ഡിജിറ്റല്‍ അവകാശം 4 കോടിക്ക് സ്വന്തമാക്കി

Published on 14 June, 2020
നെറ്റ്ഫ്ലിക്സ് ഉമാ മഹേശ്വര്‍ ഉഗ്ര രൂപസ്യയുടെ ഡിജിറ്റല്‍ അവകാശം 4 കോടിക്ക് സ്വന്തമാക്കി

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മലയാളത്തിലെ ഹിറ്റ് ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്‍ന് ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ എഎന്നാണ് പേര്. ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കിടേഷ് മഹ ആണ്. 


സത്യ ദേവ് ആണ് ചിത്രത്തിലെ നായകന്‍. ഫഹദ് ഫാസില്‍ ഗംഭീരമാക്കിയ മഹേഷിന്‍റെ അതേ ഗെറ്റെപ്പിലാണ് സത്യദേവും തെലുങ്ക് പതിപ്പില്‍ എത്തുന്നത്.



കൊറോണ വൈറസ് പാന്‍ഡെമിക് കാരണം, ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തീയറ്റര്‍ റിലീസിന്റെ പദ്ധതികള്‍ സ്തംഭിപ്പിക്കുകയും ഒടിടി പ്ലാറ്റ്ഫോമുകളില്‍ നേരിട്ട് ചിത്രം റിലീസ് ചെയ്യുകയും ചെയ്യുന്നു.


 പ്രമുഖ ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് 4 കോടി രൂപയ്ക്ക് ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കി എന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. സത്യദേവ് നായകനായി അഭിനയിച്ച ചിത്രം 2.5 കോടി രൂപ ബഡ്ജറ്റിലാണ് നിര്‍മ്മിച്ചത്.


സുഹാസ്, ജബ്ബര്‍ദസ്ത് റാംപ്രസാദ്, ടിഎന്‍ആര്‍, രവീന്ദ്ര വിജയ്, കെ രാഘവന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ബ്രഹ്മാണ്ഡ ചിത്രം'ബാഹുബലി' നിര്‍മിച്ച അര്‍ക മീഡിയ വര്‍ക്ക്സാണ് ചിത്രത്തിന്റെ നിര്‍മാണം. അപ്പു പ്രഭാകര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബിജിബാല്‍ ആണ് സംഗീതം ഒരുക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക