Image

സുശാന്തിന്റെ മരണം; വിവാദ വെളിപ്പെടുത്തലുകളുമായി കങ്കണ

Published on 16 June, 2020
സുശാന്തിന്റെ മരണം; വിവാദ വെളിപ്പെടുത്തലുകളുമായി കങ്കണ

ബോളിവുഡ്‌ നടന്‍ സുശാന്ത്‌ സിങ്ങ്‌ രാജ്‌പുത്തിന്റെ മരണത്തെ തുടര്‍ന്ന്‌ ബോളിവുഡിനെ നിശിതമായി വിമര്‍ശിക്കുന്ന വിവാദ പ്രസ്‌താവനകളും വെളിപ്പെടുത്തലുകളുമായി നടി കങ്കണ റനൗത്ത്‌. 

 2019 ല്‍ സുശാന്തിന്റെ അഞ്ച്‌ സിനിമകളാണ്‌ മുടങ്ങിപ്പോയതെന്നും മരണത്തെ കുറിച്ച്‌ ചിലര്‍ വസ്‌തുതാവിരുദ്ധമായ കാര്യങ്ങളാണ്‌ പ്രചരിപ്പിക്കുന്നതെന്നും നടി സമൂഹമാധ്യമത്തില്‍പങ്കു വച്ച വീഡിയോയില്‍ പറഞ്ഞു. 


`മികച്ച സിനിമകള്‍ ചെയ്‌തിട്ടും ഒരു അംഗീകാരവും ലഭിക്കാത്ത താരമായിരുന്നു സുശാന്ത്‌. പഠിക്കാന്‍ മിടുക്കനായിരുന്ന താരത്തെ കുറിച്ച്‌ ചിലര്‍ തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളാണ്‌ പ്രചരിപ്പിക്കുന്നത്‌.

 തനിക്ക്‌ സിനിമയില്‍ ഗോഡ്‌ഫാദറില്ലെന്നും താന്‍ സിനിമയില്‍ നിന്നും പുറത്താകുമെന്നുമൊക്കെ സൂചിപ്പിച്ചിരുന്ന താരം ഒരു ഘട്ടത്തില്‍ സ്വന്തം സിനിമ കാണാന്‍ അപേക്ഷിക്കുന്ന ഘട്ടം വരെ എത്തിയിരുന്നു. 

ചിക്‌ചോരെ പോലുള്ള മികച്ച സിനിമകള്‍ ചെയ്‌തിട്ടും അതിനൊന്നും എവിടെയും ഒരു പുരസ്‌കാരവും ലഭിച്ചില്ല.'' കങ്കണ പറഞ്ഞു. 

സഞ്‌ജയ്‌ദത്ത്‌ മയക്കുമരുന്ന്‌ ഉപയോഗിക്കുമ്പോള്‍ ക്യൂട്ടായി തോന്നുന്നു എന്നു പറയുന്നവരാണ്‌ സുശാന്ത്‌ മനോരോഗിയാണെന്നും മയക്കുമരുന്നിനടിമയാണെന്നുമൊക്കെ പ്രചരിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്‌. 

ഇതൊരു ആത്മഹത്യയാണോ കൊലപാതകമാണോ എന്നു ചോദിച്ചു കൊണ്ടാണ്‌ കങ്കണ വീഡിയോ അവസാനിപ്പിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക