Image

ബ്രാഡ് പിറ്റുമായി പിരിഞ്ഞത് കുട്ടികള്‍ക്കു വേണ്ടി; ആഞ്ജലിന

Published on 21 June, 2020
ബ്രാഡ് പിറ്റുമായി പിരിഞ്ഞത് കുട്ടികള്‍ക്കു വേണ്ടി; ആഞ്ജലിന


ഹോളിവുഡ് നടിയും ഫിലിംമെയ്ക്കറും മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ് ആഞ്ജലീന ജോളി. ഭര്‍ത്താവും പ്രമുഖ നടനുമായ ബ്രാഡ് പിറ്റുമായി വിവാഹമോചനം നേടാനുണ്ടായ കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ആഞ്ജലീന ജോളി. കുട്ടികളുടെ നല്ലതിനു വേണ്ടിയാണ് ഞാന്‍ ബ്രാഡ് പിറ്റുമായി പിരിഞ്ഞത് എന്നാണ് താരം പറയുന്നത്. വോഗ് ഇന്ത്യ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് താരം വെളിപ്പെടുത്തിയത്.

18 വയസുള്ള മഡോക്‌സും 16 വയസുള്ള പാക്‌സും 15 കാരിയായ സഹാറയും 12 വയസുള്ള ഷിലോഹും 11 വയസുകാരായ ക്‌നോസും വിവിയനുമാണ് ഇരുവരുടേയും മക്കള്‍. '' എന്റെ കുടുംബത്തിന്റെ നല്ലതിനു വേണ്ടിയാണ് ഞാന്‍ പിരിഞ്ഞത്. അത് ശരിയായ തീരുമാനമായിരുന്നു. അവരുടെ മുറിവ് ഉണക്കുന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചിലര്‍ എന്റെ നിശബ്ദതയെ പ്രയോജനപ്പെടുത്തി. കുട്ടികള്‍ അവരെക്കുറിച്ചുള്ള നുണകള്‍ മാധ്യമങ്ങളില്‍ കണ്ടു. എന്നാല്‍ നിങ്ങളുടെ സത്യവും മനസും എന്തെന്ന് നിങ്ങള്‍ക്ക് തന്നെ അറിയാമല്ലോ എന്ന് ഞാന്‍ അവരെ ഓര്‍മിപ്പിച്ചു. അവര്‍ ആറ് പേരും വളരെ ധൈര്യശാലികളും ശക്തരുമായ യുവാക്കളാണ്'

കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ പ്രത്യേകിച്ച് കഴിഞ്ഞ നാലു വര്‍ഷമാണ് പ്രതിസന്ധിയിലൂടെ കടന്നു പോയത്. കാണാന്‍ പറ്റാത്തതും അല്ലാത്തതുമായി നിരവധി മുറിവുകളുണ്ടായി. കാണാന്‍ സാധിക്കാത്തവയാണ് ഏറ്റവും പ്രയാസമുണ്ടാക്കിയത്. ജീവിതവും ഒരുപാട് തിരിവുകളുണ്ടാവും ചില സമയങ്ങളില്‍ നിങ്ങള്‍ വല്ലാതെ വേദനിക്കും'' - ആഞ്ജലീന ജോളി പറഞ്ഞു. 2004 മുതല്‍ ബ്രാഡ് പിറ്റും ആഞ്ജലീനയും ഒന്നിച്ച് ജീവിക്കുകയായിരുന്നു. എന്നാല്‍ 2014 ലാണ് വിവാഹിതരാവുന്നത്. 2016 ലായിരുന്നു വിവാഹബന്ധം വേര്‍പെടുത്തുന്നത്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക