Image

തിരിച്ചറിവുകള്‍(ചെറുകഥ: ശാലിനി.കെ)

ശാലിനി.കെ Published on 23 June, 2020
തിരിച്ചറിവുകള്‍(ചെറുകഥ: ശാലിനി.കെ)
അവള്‍ക്ക് ഏറെ തെററിദ്ധാരണകളായിരുന്നു.
അവര്‍ക്കിടയില്‍ ഒരു  വാക്കിന്റെ  വിടവേ  ഉള്ളൂ എന്ന്,    ഒന്നു കൈ നീട്ടിയാല്‍ തൊടാവുന്ന അകലമേയുള്ളൂ എന്ന്,  ഒരാലിംഗനത്തില്‍ അലിയുന്ന ദ്വേഷങ്ങളേ ഉള്ളൂ എന്ന്,  ഒരു മിസ് കോളുകോണ്ട് അവന്‍ അരികിലെ ത്തുമെന്ന്.

തിരിച്ചറിവുകള്‍ പിറന്നത് പിന്നെയാണ്. അവള്‍ അവന് വെറുമൊരു കളിപ്പാട്ടം,
കളിച്ചുമടുത്ത  പഴകിത്തുടങ്ങിയ കളിപ്പാട്ടം. ദൂരെയാട്ടാന്‍ ആക്‌സിലേറ്ററിലെ നിമിഷദൂരം മാത്രം, വഴിയിലിറക്കാന്‍ ഒരു  സഡന്‍ബ്രെക്കിന്റെ ആയാസം മാത്രം,  കണക്കു തീര്‍ക്കാന്‍ വെറും കാല്‍ക്കുലേററര്‍ ധാരാളം,    
എപ്പോഴും ഡിലീററ് ചെയ്യാവുന്ന, പരിധിക്കുപുറത്തുനിന്നു വിളിക്കുന്ന വെറുമൊരു നമ്പര്‍!

തിരിച്ചറിവുകള്‍(ചെറുകഥ: ശാലിനി.കെ)
തിരിച്ചറിവുകള്‍(ചെറുകഥ: ശാലിനി.കെ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക