Image

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണിബന്ധങ്ങളില്‍ നിന്ന് തല്‍ക്കാലം അകന്നുനില്‍ക്കും

Published on 30 June, 2020
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണിബന്ധങ്ങളില്‍ നിന്ന് തല്‍ക്കാലം അകന്നുനില്‍ക്കും
കോട്ടയം∙ യുഡിഎഫില്‍ നിന്ന് പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണിബന്ധങ്ങളില്‍ നിന്ന് തല്‍ക്കാലം അകന്നുനില്‍ക്കും. ചരല്‍ക്കുന്ന് മാതൃകയില്‍ സ്വതന്ത്രനിലപാട് സ്വീകരിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ആലോചന. അന്തിമ തീരുമാനത്തിനായി ചൊവ്വാഴ്ച നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി ചേരും.
 രണ്ടില ചിഹ്നം ഏതു വിഭാഗത്തിനു ലഭിക്കും എന്നതും നിര്‍ണായകമാണ്. ചിഹ്നത്തിനു വേണ്ടി ഇരുപക്ഷവും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. രണ്ടില ചിഹ്നം ലഭിക്കുമെന്ന പൂര്‍ണ വിശ്വാസത്തിലാണു ജോസ് കെ മാണി.മുഖ്യമന്ത്രി ഉള്‍പ്പെടെ ഇടത് നേതാക്കളുടെ പ്രതികരണവും ജോസ് വിഭാഗത്തിന് പ്രതീക്ഷ നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക