Image

സ്കൂള്‍ തുറക്കല്‍ വൈകും, കേരള സിലബസ് കുറയ്ക്കാന്‍ ആലോചന

Published on 05 July, 2020
സ്കൂള്‍ തുറക്കല്‍ വൈകും, കേരള സിലബസ് കുറയ്ക്കാന്‍ ആലോചന
തിരുവനന്തപുരം : കേരളത്തില്‍ സ്കൂള്‍ തുറക്കല്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ പത്താം ക്ലാസ് വരെയുള്ള കേരള സിലബസ് വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതും പരീക്ഷകള്‍, പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഘടനാമാറ്റം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളും ആലോചിക്കാന്‍ കരിക്കുലം കമ്മിറ്റിയുടെ വിഡിയോ യോഗം 8ന് ചേരും.

എന്‍സിഇആര്‍ടി മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും തീരുമാനം. ഇക്കാര്യങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് തയാറാക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാനും ആലോചനയുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് അധ്യയനവര്‍ഷം നഷ്ടമാകാതെയുള്ള നടപടികള്‍ക്കായിരിക്കും പ്രധാന പരിഗണന. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു നീറ്റ് ഉള്‍പ്പെടെ ദേശീയതലത്തിലുള്ള പരീക്ഷകളുള്ളതിനാല്‍ കേന്ദ്രനിര്‍ദേശങ്ങള്‍ പ്രകാരം തീരുമാനമെടുക്കും.

സ്കൂള്‍ എന്നു തുറക്കാനാകുമെന്ന കാര്യത്തില്‍ ഇതുവരെ ധാരണയൊന്നുമില്ല. ഇനിയും മാസങ്ങളോളം അടഞ്ഞു കിടന്നേക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക