യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണകടത്ത്; എംബസിക്കോ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ പങ്കില്ലെന്ന് യുഎഇ അംബാസഡര്‍

യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുഎഇ എംബസിക്കോ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ യാതൊരു പങ്കുമില്ലെന്ന് യുഎഇ അംബാസഡര്‍ അറിയിച്ചു. ഇപ്പോള്‍ യുഎഇയിലുള്ള അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന അവിടെ വച്ചു മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് ഇക്കാര്യം പറഞ്ഞത്.
കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും യുഎഇ അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നടത്തിയ പരിശോധനയില്‍ ബാഗേജില്‍ പല പെട്ടികളിലായി കടത്തിയ 14 കോടിയോളം രൂപ വില വരുന്ന സ്വര്‍ണമാണു പിടികൂടിയത്. കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ സംസ്ഥാനത്തെ ആദ്യസംഭവമാണിത്.
.jpg)
അതേസമയം വിമാനത്താവളത്തിലെ കളളക്കടത്ത് കേസിലെ അന്വേഷണം യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ഇവിടുത്തെ മുന്‍ ഉദ്യോഗസ്ഥയും മുഖ്യമന്ത്രിയുടെ കീഴിലെ സംസ്ഥാന ഐടി വകുപ്പിലെ ലെയ്സണ്‍ ഓഫീസറായ സ്വപ്ന സുരേഷിന് കളളക്കടത്തില്‍ മുഖ്യ പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി.
Facebook Comments