Image

സ്വപ്ന സുരേഷ് ക്രൈംബ്രാഞ്ച് കേസിൽ പ്രതി

Published on 06 July, 2020
സ്വപ്ന സുരേഷ് ക്രൈംബ്രാഞ്ച് കേസിൽ പ്രതി
തിരുവനന്തപുരം∙സ്വർണക്കടത്തുകേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് ക്രൈംബ്രാഞ്ച് കേസിൽ പ്രതി. ഇതു മറച്ചുവച്ചാണ് ഐടി വകുപ്പിൽ ജോലി ചെയ്തത്. എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിലെ ഓഫിസർ  എൽ.എസ്. സിബുവിനെ കള്ളക്കേസിൽ കുടുക്കിയ കേസിൽ ക്രൈംബ്രാഞ്ച് സ്വപ്നയെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.
ബുവിനെതിരെ കള്ളപ്പരാതി തയാറാക്കിയതും എയർ ഇന്ത്യ എൻക്വയറി കമ്മിറ്റിക്കു മുൻപിൽ വ്യാജപ്പേരിൽ പെൺകുട്ടിയെ ഹാജരാക്കിയതും സ്വപ്ന സമ്മതിച്ചിരുന്നു. കഴിഞ്ഞ മാസം വീണ്ടും ചോദ്യം ചെയ്യാൻ ങ്കിലും അവർ എത്തിയില്ല. ചോദ്യം ചെയ്യൽ സമയത്തൊന്നും ഇവർ ഐടി വകുപ്പിൽ ജോലി ചെയ്യുന്ന വിവരം ക്രൈംബ്രാഞ്ചിനെയും അറിയിച്ചില്ല. എയർ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരനെതിരെ സ്വപ്ന നൽകിയ പീഡനപരാതി വ്യാജമാണെന്ന് നേരത്തേ മ്യൂസിയം പൊലീസ് കണ്ടെത്തിയിരുന്നു.
സംസ്ഥാന ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ മാർക്കറ്റിങ് ലൈസൻ ഓഫിസറായിരുന്ന സ്വപ്ന സുരേഷിനെ ജോലിയിൽ ജോലിയിൽനിന്നും പിരിച്ചുവിട്ടിരുന്നു. കരാർ ജീവനക്കാരിയായിരുന്ന ഇവരെ സ്വർണക്കടത്തിൽ ആരോപണം ഉയർന്നതിനെ തുടർന്നാണു പിരിച്ചുവിട്ടത്. ഇവർക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നാണു സൂചന. സ്വർണം പിടിച്ചപ്പോൾ കേസ് ഒഴിവാക്കുന്നതിനായി സ്വപ്ന ഇടപെടൽ നടത്തിയെന്നും വിവരമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക