Image

സ്വപ്ന സുരേഷിനെതിരായ ഇന്റലിജൻസ് റിപ്പോർട്ട് സർക്കാർ അവ​ഗണിച്ചു

Published on 07 July, 2020
 സ്വപ്ന സുരേഷിനെതിരായ ഇന്റലിജൻസ് റിപ്പോർട്ട് സർക്കാർ അവ​ഗണിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷിനെതിരായ ഇന്റലിജൻസ് റിപ്പോർട്ട് സർക്കാർ അവ​ഗണിച്ചു.

വ്യാജരേഖ കേസിലെ പ്രതി ഐ.ടി വകുപ്പിൽ ജോലി ചെയ്യുന്നതായി മെയ് മാസത്തിൽ ഇന്റലിജൻസ് സർക്കാരിനെ അറിയിച്ചിരുന്നു. സ്വപ്നയുടെ ഉന്നതബന്ധവും റിപ്പോർട്ടിൽ സൂചിപ്പിച്ചു. എന്നാൽ റിപ്പോർട്ടിനെ തുടർന്ന് വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ മടി കാണിച്ചു.

അതേസമയം എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നൽകിയ കേസിൽ സ്വപ്നയ്ക്കെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു.ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം എത്തിച്ചത് ഭക്ഷ്യവസ്തുക്കൾ എന്ന പേരിലെന്നാണ് റിമാൻഡ് റിപോർട്ട് . യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തേക്ക് ബാഗേജ് അയച്ചത് ഫാസിൽ എന്നയാളെണെന്ന് കസ്റ്റംസ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക