Image

തൊടുപുഴയില്‍ ശൈശവ വിവാഹം; ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസ്, കുട്ടിയെ മോചിപ്പിച്ചു

Published on 07 July, 2020
തൊടുപുഴയില്‍ ശൈശവ വിവാഹം; ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസ്, കുട്ടിയെ മോചിപ്പിച്ചു

തൊടുപുഴ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ വിവാഹം കഴിച്ചു കൊടുക്കാനുള്ള ശ്രമം പൊലിസ് തടഞ്ഞു. തൊടുപുഴ കുഞ്ചിത്തണ്ണിയിലാണ് സംഭവം. പതിനാറു വയസ്സുകാരിയെ വിവാഹം കഴിക്കുന്നുവെന്ന ജില്ലാ ശിശു സംരക്ഷണ യൂനിറ്റില്‍ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അധികൃതര്‍ ഇടപെട്ടത്.


കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുമ്ബാകെ ഹാജരാക്കിയ ശേഷം ശിശു സംരക്ഷണ സ്ഥാപനത്തിലേക്കു മാറ്റി.

കുട്ടിയെ വിവാഹം കഴിച്ച വ്യക്തി, കുട്ടിയുടെ കുടുംബാംഗങ്ങള്‍, ക്ഷേത്ര ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം വെള്ളത്തൂവല്‍ പൊലിസ് കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക