കൊവിഡ് രോഗിയെ നടപ്പാതയിലുപേക്ഷിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ മുങ്ങി

ഭോപ്പാല്‍: ആശുപത്രികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കൊവിഡ് ബാധിച്ചയാളെ അലക്ഷ്യമായി ഉപേക്ഷിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ കടന്നുകളഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. രോഗിയുമായി ആംബുലന്‍സില്‍ എത്തിയ പിപിഇ കിറ്റ് ധരിച്ച ജീവനക്കാര്‍ രോഗിയെ ഒരു ആശുപത്രിക്ക് പുറത്ത് നടപ്പാതയില്‍ ഇറക്കിവച്ചശേഷം കടന്നുകളയുകയായിരുന്നൂ.
രോഗിയോടുള്ള അനാദരവ് മാത്രമല്ല, കൊവിഡ് പ്രോട്ടോക്കോളിന്റെ കനത്ത ലംഘനം കൂടിയാണ് ഇങ്ങനെ അലക്ഷ്യമായി ഉപേക്ഷിക്കുന്നത്. വൈദ്യുതി വിതരണ കമ്ബനിയിലെ ജീവനക്കാരനാണ് കൊവിഡ് ബാധിച്ചത്.
.jpg)
രണ്ടാഴ്ച മുന്‍പ് കിഡ്‌നി സംബന്ധമായ അസുഖവുമായി പീപ്പിള്‍സ് ആശുപത്രിയില്‍ എത്തിയ ഇദ്ദേഹത്തിന് പിന്നീട് ശ്വാസതടസ്സവും ന്യുമോണിയ ലക്ഷണങ്ങളും കാണപ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകിട്ട് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
തൊട്ടുപിന്നാലെ ഇയാളെ കൊവിഡ് പരിചരണ കേന്ദ്രമായ ചിരായു ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പാതിവഴി ചെന്നശേഷം ആംബുലന്‍സ് തിരിച്ച് പീപ്പിള്‍സ് ആശുപത്രിയിലേക്ക് വരികയായിരുന്നു. ആശുപത്രികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ജീവനക്കാര്‍ രോഗിയെ വഴിയില്‍ ഉപേക്ഷിച്ച് ആല്‍ബുലന്‍സുമായി പോകുകയായിരുന്നൂ.
Facebook Comments