Image

കൊറോണ രോഗമുക്തരില്‍ എനോസ്മിയയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

Published on 07 July, 2020
കൊറോണ രോഗമുക്തരില്‍ എനോസ്മിയയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

പാരിസ്: കൊറോണയില്‍ നിന്ന് രോഗമുക്തി നേടിയെങ്കിലും അദൃശ്യമായ ഒരു വൈകല്യം പലര്‍ക്കും ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 


ഘ്രാണ ശക്തി നഷ്ടമാകുന്ന എനോസ്മിയ എന്ന അവസ്ഥ പലര്‍ക്കും കൊറോണയ്ക്ക് പിന്നാലെ ഉണ്ടാകുന്നുണ്ടെന്നും ഇതിന് കൃത്യമായ ചികിത്സ ഇല്ലെന്നുമുള്ള വിവരങ്ങളാണ് ഫ്രാന്‍സില്‍ നിന്നും പുറത്തു വരുന്നത്. രോഗമുക്തി നേടി ഏറെ നാള്‍ കഴിഞ്ഞിട്ടും ഗന്ധം തിരിച്ചറിയാനുള്ള ശേഷി ലഭിച്ചിട്ടില്ലെന്ന പരാതി പലരും ഉന്നയിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധനായ ജീന്‍ പറയുന്നത്.


എനോസ്മിയ എന്ന അവസ്ഥ നേരിടുന്നവരെ സഹായിക്കാനായി രൂപീകരിച്ച എനോസ്മി ഡോട്ട് ഓര്‍ഗ് എന്ന സംഘടനയുടെ പ്രസിഡന്റാണ് ജീന്‍. ജീവിതത്തിന്റെ ഗന്ധങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന അവസ്ഥയാണ് എനോസ്മിയ എന്നും വല്ലാത്ത ഒരു അവസ്ഥയാണിതെന്നും ജീന്‍ പറയുന്നു.


പ്രമേഹം, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് എന്നിങ്ങനെ പല കാരണങ്ങളാലും എനോസ്മിയ ഉണ്ടാകുന്നുണ്ട്. ആ പട്ടികയിലേക്ക് ഇപ്പോള്‍ കൊറോണയും എത്തിയിരിക്കുയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതുമൂലം ചിലര്‍ക്ക് വിഷാദ രോഗം പോലും ഉണ്ടാകുന്നുണ്ടെന്നും ഇവര്‍ പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക