Image

സ്വപ്നാ സുരേഷിനെയും സന്ദീപ്‌ നായരെയും കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചു ; സ്ഥലത്ത് വന്‍ പ്രതിഷേധവും, ലാത്തിച്ചാര്‍ജും

Published on 12 July, 2020
 സ്വപ്നാ സുരേഷിനെയും സന്ദീപ്‌ നായരെയും കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചു ; സ്ഥലത്ത് വന്‍ പ്രതിഷേധവും, ലാത്തിച്ചാര്‍ജും



സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളെ എന്‍ഐഎ ഓഫീസിലേക്ക് എത്തിച്ചു. ഇവിടെ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും കോടതിയിലേക്ക് എത്തിക്കുന്നത്.


 ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച്‌ വൈദ്യപരിശോധന നടത്തിയ ശേഷമാണ് സ്വപ്നയെയും സന്ദീപിനെയും ഓഫീസിലേക്ക് എത്തിച്ചത്. 


ഇരുവരെയും കയറ്റിയ വാഹന വ്യൂഹം എന്‍ഐഎ ഓഫീസിലെത്തിയപ്പോള്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധമാണു പ്രദേശത്ത്. വലിയ മാധ്യമസംഘവും പൊലീസ് സന്നാഹവുമുണ്ട്


പ്രതികളെ എത്തിച്ചയുടന്‍ പ്രതിഷേധക്കാരെ നീക്കാന്‍ പൊലീസ് ലാത്തി വീശി. ഏതാനും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. പ്രതികളെ എന്‍ഐഎ ഓഫിസിലേക്കു കയറ്റി ഗേറ്റടച്ചു. പുറത്തു വന്‍ പ്രതിഷേധം തുടരുകയാണ്



പ്രതികളുടെ കൊറോണ പരിശോധനാഫലം ഇന്ന് തന്നെ ലഭിക്കുകയാണെങ്കില്‍ ഫലമനുസരിച്ച്‌ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായിരിക്കും എന്‍ഐഎയുടെ ശ്രമം. 


കൊറോണ ഫലം വൈകുകയാണെങ്കില്‍ പ്രതികളെ കറുകുറ്റിയിലെ കൊറോണ നിരീക്ഷണ സെല്ലിലേക്ക് മാറ്റിപാര്‍പ്പിക്കും. സ്വര്‍ണ്ണക്കടത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ സ്വപ്‍നയില്‍ നിന്ന് ലഭിക്കുമെന്നാണ് എന്‍ഐഎ കരുതുന്നത്.


പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബെംഗളൂരുവില്‍ നിന്നും പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. വടക്കഞ്ചേരിയില്‍ വച്ച്‌ വാഹനത്തിന്‍റെ ടയറ് പഞ്ചറായതോടെ മറ്റൊരു വാഹനത്തില്‍ കയറ്റിയാണ് കൊച്ചിയിലേക്കുള്ള തുടര്‍യാത്ര നടത്തിയത്. 


വാളയാര്‍ അതിര്‍ത്തി കടന്നത് മുതല്‍ വഴിനീളെ പ്രതിഷേധം ആണ് വാഹവ്യൂഹത്തിന് നേരെ ഉണ്ടായിരുന്നത്



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക