Image

ഡാലസ് കൗണ്ടിയിൽ കോവിഡ് മരണം ഉയരുന്നു ; ഒറ്റ ദിവസം മരിച്ചത് 20 പേർ

പി.പി.ചെറിയാൻ Published on 15 July, 2020
ഡാലസ് കൗണ്ടിയിൽ കോവിഡ് മരണം ഉയരുന്നു ; ഒറ്റ ദിവസം മരിച്ചത് 20 പേർ
ഡാലസ്: ഡാലസ് കൗണ്ടിയിൽ ജൂലായ് 14 ചൊവ്വാഴ്ച മാത്രം കോവിഡ് 19 മരണം ഇരുപതായി. കൗണ്ടിയിൽ ഒരൊറ്റ ദിവസം മരിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇന്നത്തേത്. അതേസമയം തുടർച്ചയായ 12–ാം ദിവസവും ഡാലസ് കൗണ്ടിയിൽ കൊറോണ വൈറസ് പോസിറ്റീവായവരുടെ എണ്ണം ആയിരത്തിനു മുകളിൽ.
ചൊവ്വാഴ്ച വൈകിട്ട് ഡാലസ് കൗണ്ടി ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോർട്ട് വൈറസിന്റെ വ്യാപനം ഇവിടെ തുടരുന്നുവെന്നതിനു അടിവരയിടുന്നതാണ്. 40ഉം 60ഉം 50ഉം വയസ്സായവരാണ് ഇന്നു മരിച്ചവരിൽ അധികം പേരും.ഡാലസ് കൗണ്ടിയിലെ വൈറസ് വ്യാപനം തടയുന്നതിന് സ്വീകരിച്ചിരുന്ന മുൻ കരുതലുകൾ കർശനമായി പാലിക്കപ്പെടണമെന്നും  കൗണ്ടി ആരോഗ്യവകുപ്പും, സിഡിസിയും നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചേ ആളുകൾ കൂട്ടം കൂട്ടം കൂടുന്നതെന്ന് ഉറപ്പാക്കണമെന്നും ഫെയ്സ് മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണമെന്നും കൈകൾ കഴുകുന്നതും സാനിറ്ററൈയ്സിംഗും തുടരണമെന്നും കൗണ്ടി ജഡ്ജി ജങ്കിംൽസ് ആവശ്യപ്പെട്ടു.
ടെക്സസ് സംസ്ഥാനത്തു ചൊവ്വാഴ്ച മാത്രം 10745 പുതിയ പോസിറ്റീവ് കേസ്സുകളും 87 മരണവും  സംഭവിച്ചിട്ടുണ്ട്.കോവിഡിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻ നിരയിൽ നിൽക്കുന്ന ആശുപത്രി ജീവനക്കാർക്ക് സമ്മർദം വർധിച്ചു വരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു.ഈ സാഹചര്യത്തിൽ വീട്ടിൽ നിന്നും പുറത്തേക്ക് അത്യാവശ്യത്തിനു മാത്രമേ ഇറങ്ങാവൂ എന്നും കൗണ്ടി ജഡ്ജി നിർദേശം നൽകിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക