Image

തന്റെ ഈ അവസ്ഥ വിവരിച്ച് കൊണ്ട് നേരത്തെ തന്ന് വിഗ്ധനെ കണ്ടു, രോഗത്തെ കുറിച്ച് ശ്രുതി ഹസന്‍

Published on 23 July, 2020
തന്റെ ഈ അവസ്ഥ വിവരിച്ച് കൊണ്ട് നേരത്തെ തന്ന് വിഗ്ധനെ കണ്ടു, രോഗത്തെ കുറിച്ച് ശ്രുതി ഹസന്‍

കമല്‍ഹാസന്റെ മകളും തെന്നിന്ത്യന്‍ താരവുമായ ശ്രുതി ഹാസന്റെ തുറന്നു പറച്ചിലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. താരത്തിന്റെ ഓഫിഡിയോഫോബിയ എന്ന രോഗത്തെ കുറിച്ചുള്ള തുറന്നു പറച്ചിലാണ് ശ്രദ്ധേയമാകുന്നത്. താന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായിട്ടാണ് താരം ഓഫിഡിയോഫോബിയെ കാണുന്നത്.

'' തന്റെ ഈ അവസ്ഥ വിവരിച്ച് കൊണ്ട് നേരത്തെ തന്നെ വിദഗ്ധനെ കണ്ടിരുന്നു. എന്നാല്‍ ഈ അവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടായില്ല. പിന്നീട് ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയിലേയ്ക്ക് പോലും കാര്യങ്ങള്‍ എത്തിപ്പെട്ടിരുന്നു. പാമ്പ്, പല്ലി തുടങ്ങയ ജന്തുക്കളോടുള്ള ഭയമാണ് ഇതിന് കാരണം. നിറയെ പാമ്പുകളുള്ള സിനിമ കിട്ടുമോ എന്ന് വരെ ഇപ്പോള്‍ ഞാന്‍ ഭയപ്പെടുന്നു. ആദ്യ കാലങ്ങളില്‍ സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും മാത്രമേ ഈ പ്രശ്നം അറിയാമായിരുന്നുളളൂ.''  ശ്രുതി പറയുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക