Image

നീതിക്ക് വേണ്ടിയുള്ള മുറവിളിയാണ്‌ കവിത - രാവുണ്ണീ

Published on 02 August, 2020
നീതിക്ക് വേണ്ടിയുള്ള മുറവിളിയാണ്‌ കവിത - രാവുണ്ണീ
കവിതക്ക് നിരവധി വ്യാഖ്യാനങ്ങളുണ്ട്. അനീതിയുടെ പെരുമഴപെയ്യുന്ന ഇക്കാലത്ത് നീതിക്കുവേണ്ടിയുള്ള മുറവിളിയാണ്‌ കവിത. പ്രവാസികൾ മലയാളത്തേയും കവിതയേയും പുസ്തകങ്ങളേയും അള്ളിപ്പിടിക്കുന്നു. ബെർടോൾഡ് ബ്രെഹ്ത് വിശക്കുന്ന മനുഷ്യാ പുസ്തകം കയ്യിലെടുക്കൂ എന്നാണ്‌ പറഞ്ഞത്. തൊലിയുടെ നിറം കൊണ്ടല്ലാതെ മനുസ്സ് കൊണ്ടും പ്രവർത്തികൊണ്ടും മനുഷ്യരെ വേർതിരിച്ചറിയാൻ കഴിയുന്ന ഒരു കാലം മാർട്ടിൻ ലൂഥർ കിങ്ങ് സ്വപ്നം കണ്ടു. പക്ഷെ അത് ഇപ്പോഴും സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. നാഷ്‌വിൽ സാഹിത്യവേദി (സാഹിതി) സൂമിലൂടെ (Zoom) സംഘടിപ്പിച്ച ജോർജ്ജ് ഫ്ളോയ്ഡ് അനുസ്മരണം ഉത്ഘാട്നചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഡോ. സി രാവുണ്ണീ.

തുടർന്ന് സംസാരിച്ച ഡോ എൻ പി ചന്ദ്രശേഖരൻ, ഇന്ത്യയിൽ 1975-77 കാലത്തെ അടിയന്തരാവസ്ഥയിൽ രാജൻ രക്തസാക്ഷിയാകുന്നതിനു മുമ്പേ മഹാകവി വൈലോപ്പിള്ളി എഴുതീയ “മരിച്ചവർ വന്ന് നയിപ്പു നമ്മളെ” എന്ന് വരികൾ ഇവിടേയും അന്വർത്ഥമായിരിക്കുന്നു  എന്ന് പറഞ്ഞുകോണ്ട് പാതാളകരണ്ടി എന്ന് തന്റെ കവിത ആലപിച്ചു.

അധികാരികൾ എലികളെപ്പോലെയാണ്‌ കണ്ടതുമുഴുവൻ കാരും. അധികാരം എന്ന് വാക്കിൽ നിന്ന് അ മാറ്റുകയും ക ഉറപ്പിക്കുകയും ചെയ്താൽ ധിക്കാരിയായി. കവിയും ഗാനരചയിതാവുമായ ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പറഞ്ഞു. ശ്രീ ഏങ്ങണ്ടിയൂർ “എന്നെക്കാളും നിന്നെ കാണാൻ ചന്തം തോന്നും” എന്ന പാട്ടടക്കം നിരവധി കവിതകൾ ചൊല്ലിയത് കേൾവിക്കാർ നല്ലപോലെ ആസ്വദിച്ചു.

തുടർന്ന് നടന്ന കവിയരങ്ങിൽ പ്രശസ്ത കവികളായ ഡോ. സുകുമാർ കനഡ, പ്രൊ. ഇ എസ് സതീശൻ, രമ വടശേരി, ആഷിക പ്രദീപ്, ബീന്ദു ടിജി, ജിതേന്ദ്ര കുമാർ, സന്തോഷ് പാലാ, മീനു ഷാജി എലിസബത്ത്, വരുൺ നായർ, അനശ്വരം മാമ്പിള്ളി എന്നിവർ അവരുടെ കവിതകാൾ ചൊല്ലി അവതരിപ്പിച്ചു. സാഹിതി പ്രസിഡണ്ട് ശങ്കർ മന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, സാഹിതി വൈസ് പ്രസിഡണ്ട് ഷിബു പിള്ള സ്വാഗതം പറയുകയും, സാഹിതി ജനറൽ കൺവീനർ അശോകൻ വട്ടക്കാട്ടിൽ നന്ദി പറയുകയും ചെയ്തു. സാഹിതി കോർ കമ്മിറ്റി അംഗം മനോജ് രാജൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. മറ്റു കോർ കമ്മിറ്റി അംഗങ്ങളായ രാജു കാണിപ്പയ്യൂർ, അനീസ് കുഞ്ഞു എന്നിവർ സന്നിഹതരായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക