Image

വേൾഡ് മലയാളി കൗൺസിൽ സിൽവർ ജൂബിലി ആഘോഷം ന്യൂജേഴ്‌സിയിൽ

Published on 07 August, 2020
വേൾഡ് മലയാളി കൗൺസിൽ സിൽവർ ജൂബിലി ആഘോഷം ന്യൂജേഴ്‌സിയിൽ
ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിലിന്റെ  സിൽവർ ജൂബിലി ആഘോഷം  ജന്മസ്ഥലമായ  ന്യൂജേഴ്‌സിയിൽ   ന്യൂജേഴ്‌സി  പ്രോവിന്സിന്റെ ആഭിമുഖ്യത്തിൽ  ഓഗസ്റ്റ് ഏഴാം തീയതി വൈകുന്നേരം എട്ടര മണിക്ക് (ന്യൂജേഴ്‌സി സമയം)  സംഘടിപ്പിച്ചിരിക്കുന്നു

പ്രസ്തുത ചടങ്ങിൽ വേൾഡ് മലയാളി കൗൺസിലിന്റെ ഫൗണ്ടിങ് മെംബേർസ്  ആൻഡ്രൂ പാപ്പച്ചൻ,അലക്സ് കോശി വിളനിലം, ഡോ ജോർജ് ജേക്കബ് , തോമസ് ജേക്കബ്, ടോം മാത്യു , തോമസ് മാത്യു , പി ടി ചാക്കോ, ജോൺ പണിക്കർ, ജോൺ എബ്രഹാം , വര്ഗീസ് തെക്കേക്കര എന്നിവരെ ആദരിക്കും

ഇന്ത്യയുടെ മുൻ അംബാസഡറും  നയതന്ത്രപ്രതിനിധിയുമായ  ശ്രീ ടി പി ശ്രീനിവാസനാണു  ചടങ്ങിൽ മുഖ്യാതിഥി

1995ൽ ന്യൂ ജേഴ്സിയിൽ വച്ച് ജൂലൈ 1 മുതൽ 3 വരെ നടന്ന ലോക മലയാളി കൺവൻഷനിൽ ജന്മം കൊണ്ട വേൾഡ് മലയാളി കൗൺസിൽ
ശ്രീ. ടി.എൻ.ശേഷൻ, ശ്രീ.കെ.പി.പി.നമ്പ്യാർ, പത്മവിഭൂഷൺ ഡോക്ടർ ഇ. സി.ജി.സുദർശൻ, ഡോ.ഡി.ബാബുപോൾ, ഡോ.ശ്രീധർ കാവിൽ, ശ്രീ.അയ്യപ്പ പണിക്കർ ഡോ.പോളി മാത്യൂ, ശ്രീ. മുകുൾ ബേബികുട്ടി, ശ്രീ.സാം മാത്യു, ശ്രീ.സെബാസ്റ്റ്യൻ ചക്കുപുരക്കൽ, ശ്രീ.തിരുവല്ല ബേബി, ശ്രീ.യോഹന്നാൻ ശങ്കരത്തിൽ, ശ്രീ ജോർജ്ജ് വിളങ്ങപ്പാര, ശ്രീ. ജോൺ കൊച്ചു കണ്ടത്തിൽ തുടങ്ങിയ ആദരണീയരായ  വ്യക്തിത്വങ്ങളുടെ  മാർഗ്ഗനിർദ്ദേശങ്ങളും , അനുഗ്രഹാശംസകളും നേടിയാണ് ലോകമെമ്പാടും വളർന്നു പന്തലിച്ചു മലയാളികളുടെ ക്ഷേമത്തിനായുള്ള ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാനുള്ള ശക്തിയും കഴിവും സംഭരിച്ചു വളർന്നത്

ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി ഡോ ഷൈനി രാജു  എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്

ഗ്ലോബൽ ചെയർമാൻ ഡോ എ വി അനൂപ് , പ്രസിഡന്റ് ജോണി കുരുവിള, അമേരിക്ക റീജിയൻ ചെയർമാൻ പി സി മാത്യു , പ്രസിഡന്റ് ജെയിംസ് കൂടൽ , ന്യൂജേഴ്‌സിയിൽ നിന്നുള്ള ഗ്ലോബൽ വൈസ് ചെയർ തങ്കമണി അരവിന്ദൻ , ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കൽ ഉൾപ്പെടെ  വിവിധ ഗ്ലോബൽ ,   റീജിയൻ, പ്രൊവിൻസ് ഭാരവാഹികൾ ചടങ്ങിൽ സംബന്ധിക്കും

ഗ്ലോബൽ റൂറൽ ഹെൽത്ത് ആൻഡ് റീഹാബിലിറ്റേഷൻ ചെയർ ഹരി നമ്പൂതിരി ആണ് മോഡറേറ്റർ

ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി  വേൾഡ് മലയാളി കൗൺസിൽ  ന്യൂജേഴ്‌സി പ്രൊവിൻസ്  ഭാരവാഹികൾ അറിയിച്ചു

Join Zoom Meeting:
https://Zoom.us/j/7329158813
Meeting ID: 7329158813
Password : 123456
വേൾഡ് മലയാളി കൗൺസിൽ സിൽവർ ജൂബിലി ആഘോഷം ന്യൂജേഴ്‌സിയിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക