Image

കരിപ്പൂർ വിമാനഅപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

ശ്രീകുമാർ ഉണ്ണിത്താൻ Published on 07 August, 2020
കരിപ്പൂർ  വിമാനഅപകടത്തിൽ  ജീവൻ നഷ്ടപ്പെട്ടവർക്ക്   ഫൊക്കാന അനുശോചനം രേഖപ്പെടുത്തി
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനം കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ  ജീവൻ നഷ്ടപ്പെട്ട  കുടുംബാംഗങ്ങൾളുടെ   ദുഃഖത്തിൽ ഫൊക്കാന പങ്ക്ചേരുന്നതിനോടൊപ്പം അനുശോചനവും  രേഖപ്പെടുത്തി. പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 17 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട് .

കോവിഡും ,പേമാരിയും, ഉരുൾപൊട്ടലും മൂലം   അതീവ ദുഃഖത്തിലാഴ്ത്തിയ കേരളത്തെ വീണ്ടും കണ്ണീരിലാഴ്‍ത്തി കരിപ്പൂരിൽ ഉണ്ടായ വിമാനാപകടം  പ്രവാസ ലോകത്തെ വളരെ ദുഃഖത്തിൽ ആക്കി..  പരുക്കേറ്റവരിൽ ചിലരുടെ ഗുരുതരം ആണെന്നാണ് അറിയുന്നത് . പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും ഫൊക്കാന പ്രാർത്ഥിക്കുന്നു.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്കു പതിച്ചാണ് ദാരുണ അപകടം ഉണ്ടായത് .  ടേബിൾ ടോപ്പ് റൺവേയിൽ നിന്നാണ് വിമാനം തെന്നി മാറിയത് .  ടേബിൾ ടോപ്പ് റൺവേ മോശം കാലാവസ്ഥയിൽ അപകടങ്ങൾ ഉണ്ടാകുന്നത് സാധാരണ  സംഭവം ആകുകയാണ്. ഇങ്ങനെ  നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങൾ  ഏറ്റവും സുരഷിതമെന്ന്  കരുതിയിരുന്ന  വിമാനയാത്രയിൽ   ഒരു പേടി ഉണ്ടാകുന്നതിന് കാരണം ആകുന്നു .

മരിച്ച 17 പേരിൽ 15 പേരും പ്രവാസികൾ ആണ് . പ്രവാസികൾക്ക്  ഉണ്ടായ ഇ  ദുഃഖത്തിൽ ഫൊക്കാനയും  പങ്കുചേരുന്നു .  മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നതിനോടൊപ്പം പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നു  പ്രാർത്ഥിക്കുന്നതായി  ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ, സെക്രട്ടറി ടോമി കോക്കാട്ട്  എന്നിവർ അറിയിച്ചു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക