Image

ക്യാപ്റ്റന്‍ ദീപക് സാത്തേയുടെ മൃതദേഹം മുംബൈയിലെത്തിച്ചു, സംസ്‌കാരം 11ന്

Published on 09 August, 2020
ക്യാപ്റ്റന്‍ ദീപക് സാത്തേയുടെ മൃതദേഹം മുംബൈയിലെത്തിച്ചു, സംസ്‌കാരം 11ന്


മുംബൈ: കരിപ്പൂരില്‍ വിമാനാപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സാത്തേയുടെ മൃതദേഹം മുംബൈയിലെത്തിച്ചു. സംസ്‌കാരം ഓഗസ്റ്റ് 11ന് മുംബൈയിലെ ചാന്ദീവാലിയില്‍ നടക്കും.  മുംബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ എത്തിച്ച മൃതദേഹം ബാബ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സാത്തേയുടെ ഭാര്യ സുഷമയും ഒരു മകനും വിമാനത്താവളത്തില്‍ നിന്നും ബാബ ആശുപത്രിയിലേക്ക് മൃതദേഹത്തെ അനുഗമിച്ചു.

സാത്തേയുടെ ഒരു മകന്‍ തിങ്കളാഴ്ചയോടെ അമേരിക്കയില്‍ നിന്നും മുംബൈയിലെത്തും. തുടര്‍ന്നാവും സംസ്‌കാര ചടങ്ങുകള്‍. 
മുംബൈ വിമാനത്താവളത്തിലും കൊച്ചിയിലും എയര്‍ ഇന്ത്യയുടെ പൈലറ്റുമാരും ജീവനക്കാരും സാത്തേയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു. 
അതേസമയം, ശവസംസ്‌കാര ചടങ്ങുകളുടെ സമയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സാത്തേയുടെ ബന്ധുക്കള്‍ പ്രതികരിച്ചില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക