Image

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ്

Published on 10 August, 2020
 മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ്

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന്് കൊവിഡ് സ്ഥിരീകരിച്ചതായു കഴിഞ്ഞയാഴ്ച താനുമായി സമ്പര്‍ക്കമുണ്ടായവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും പരിശോധന നടത്തണമെന്നും മുഖര്‍ജി ട്വിറ്ററിലൂടെ അറിയിച്ചു. 

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, അര്‍ജുന്‍ രാം മെഹ്‌വാല്‍,  കൈലാഷ് ചൗധരി തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത്, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, മന്ത്രി ബി. ശ്രീരാമലു തുടങ്ങി നിരവധി പ്രമുഖര്‍ക്ക് ഇതിനകം തന്നെ കൊവിഡ് ബാധിച്ചുകഴിഞ്ഞു. 

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു. 15 ലക്ഷത്തിലേറെ പേര്‍ രോഗമുക്തരായി. 44,386 പേര്‍ മരണമടഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക