Image

തൂത്തുക്കുടി ഇരട്ട കസ്റ്റഡി മരണക്കേസ്: പ്രതിയായ എസ്.ഐ കൊവിഡ് ബാധിച്ചു മരിച്ചു

Published on 10 August, 2020
തൂത്തുക്കുടി ഇരട്ട കസ്റ്റഡി മരണക്കേസ്: പ്രതിയായ എസ്.ഐ കൊവിഡ് ബാധിച്ചു മരിച്ചു


മധുര: തമിഴ്‌നാട്ടിലെ കോളിളക്കം സൃഷ്ടിച്ച തൂത്തുക്കുടി ഇരട്ട കസ്റ്റഡി മരണക്കേസില്‍ പ്രതിയായ എസ്.ഐ കൊവിഡ് ബാധിച്ചു മരിച്ചു. ഞായറാഴ്ച രാത്രിയാണ് പാല്‍ദുരൈ ആശുപത്രിയില്‍ മരിച്ചത്. 

കേസില്‍ മധുര സെന്‍ട്രല്‍ ജയിലില്‍ റിമന്‍ഡിലായിരുന്ന എസ്.ഐയെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  നേരത്തെ കേസിലെ മറ്റു രണ്ട് പ്രതികളായ കോണ്‍സ്റ്റബിള്‍, മുരുഗന്‍, മുത്തുരാജ് എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

കസ്റ്റഡി മരണത്തില്‍ അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് ഓഗസ്റ്റ് 17ന് സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സി.ബി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

തൂത്തുക്കുടി സ്വദേശികളായ പി.ജയ്‌രാജ് (55) മകന്‍ ജെ. ബെനിക്‌സ് (31) എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ ജൂണ്‍ 19ന് കൊല്ലപ്പെട്ടത്. കൊവിഡ് ലോക്ഡൗണ്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ മേഖലയില്‍ ഇവര്‍ മൊബൈല്‍ ഷോപ്പ് തുറന്നുപ്രവര്‍ത്തിപ്പിച്ചതിനാല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷനില്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക