Image

ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ്

Published on 12 August, 2020
ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ്


ന്യൂഡല്‍ഹി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ.നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു.  കോവിഡ് ബാധിച്ച വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 'ഞാനിന്ന് കോവിഡ് പരിശോധനക്ക് വിധേയനായി. പോസിറ്റിവാണെന്ന് കണ്ടെത്തി. സാധാരണ നിലയില്‍ തന്നെയാണ്. ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തു' മന്ത്രി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ കുറച്ചുദിവസങ്ങല്‍ലായി താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് സ്വയം പരിശോധനക്ക് വിധേയരായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക