Image

ചേട്ടന്റെ പാട്ടിനും എന്റെ ട്രെയിലറിനും റെക്കോര്‍ഡ് ഡിസ്ലൈക്ക്: ഒമര്‍ ലുലു പറയുന്നത്

Published on 13 August, 2020
ചേട്ടന്റെ പാട്ടിനും എന്റെ ട്രെയിലറിനും റെക്കോര്‍ഡ് ഡിസ്ലൈക്ക്: ഒമര്‍ ലുലു പറയുന്നത്

ആലിയ ഭട്ടിനെ നായികയാക്കി മഹേഷ് ഭട്ട് ഒരുക്കുന്ന സഡക്ക് 2 ട്രെയിലറിനു ഡിസ്ലൈക്കുകളുടെ പെരുമഴയാണ്. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് മഹേഷ് ഭട്ട് നേരിടുന്ന ആരോപണങ്ങളാണ് പ്രതിഷേധത്തിനു കാരണം. ഈ അവസരത്തില്‍  സംവിധായകന്‍ ഒമര്‍ ലുലു പങ്കുവച്ച ഒരു ട്രോളാണ് ചര്‍ച്ചയാകുന്നത്. ഒമറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സമാനമായ അവസ്ഥ നേരിടേണ്ടി വന്നിരുന്നു
ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബ് ട്രെന്‍ഡങ്ങില്‍ വന്നെങ്കിലും ഇതിന് ശക്തമായ ഡിസ്ലൈക്ക് ആക്രമണം നേരിടേണ്ടി വന്നിരുന്നു. ചിത്രത്തിലെ നായിക പ്രിയ വാരിയര്‍ക്കു നേരെയും ട്രോള്‍ ആക്രമണം ഉണ്ടായി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക