Image

കരീന കപൂര്‍ വീണ്ടും അമ്മയാകുന്നു

Published on 14 August, 2020
കരീന കപൂര്‍ വീണ്ടും അമ്മയാകുന്നു

ബോളിവുഡ്‌ താരം കരീന കപൂര്‍ വീണ്ടും അമ്മയാകാനൊരുങ്ങുന്നു. കുടുംബത്തിലേക്ക്‌ പുതിയൊരു അതിഥിയെ സ്വീകരിക്കാനൊരുങ്ങുന്ന കാര്യം താരദമ്പതികള്‍ തന്നെയാണ്‌ ആരാധകരെ അറിയിച്ചത്‌. തങ്ങളുടെ കുടുംബത്തിലേക്ക്‌ പുതിയൊരുപ്രതീക്ഷിക്കുകയാണെന്ന്‌ സന്തോഷത്തോടെ അറിയിക്കുന്നു. ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി. താരങ്ങളുടെ വക്താവ്‌ പ്രസ്‌താവനയില്‍ വ്യക്തമാക്കി. 

2012ലാണ്‌ സെയ്‌ഫും കരീനയും വിവാഹിരാകുന്നത്‌. 2016 ഡിസംബര്‍ 20നായിരുന്നു തൈമൂറിന്റെ ജനനം. ഇടയ്‌ക്ക്‌ കരീന കരിയറില്‍ നിന്നും ബ്രേക്‌ എടുത്തിരുന്നുവെങ്കിലും പിന്നീട്‌ വീണ്ടും സിനിമയില്‍ സജീവമായി. ആമിര്‍ഖാന്റെ നായികയായി ലാല്‍ സിങ്ങ്‌ ഛദ്ദയാണ്‌ പുതിയ ചിത്രം. ഡിസംബറില്‍ റിലീസ്‌ ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം. ബോളിവുഡിലെ താരപുത്രന്‍മാരില്‍ ആരാധകരില്‍ മുന്നിലാണ്‌ തൈമൂര്‍. തൈമൂറിന്റെ ചിത്രങ്ങളും വിശേഷങ്ങളും സെയ്‌ഫും കരീനയും ആരാധകര്‍ക്കായി പങ്കു വയ്‌ക്കാറുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക