Image

ഒക്ടോബർ ആശ്ചര്യം എന്തായിരിക്കും? (ബി ജോൺ കുന്തറ)

Published on 08 September, 2020
ഒക്ടോബർ ആശ്ചര്യം എന്തായിരിക്കും? (ബി ജോൺ കുന്തറ)
അമേരിക്കൻ രാഷ്ട്രീയത്തിൽ പ്രസിഡൻറ്റ് തിരഞ്ഞെടുപ്പു നടക്കുന്ന നവംബർ ആദ്യ ആഴ്ചക്കു മുൻപ്, ഒന്നോ രണ്ടോ ആഴ്ചകൾക്കു മുൻപായി പ്രധാനമായും ഭരണ മേഖലയിൽ നിന്നും, തിരഞ്ഞെടുപ്പു ഗതി ഭരണകഷിക്കു അനുകൂല അന്തരീഷം സൃഷ്ടിക്കുന്നതിന് എന്തെകിലും, ഒരു വാർത്താ പ്രാധാന്യതയുള്ള സംഭവം ഉദിക്കുക 1972 നിക്സൺ ഉപതിരഞ്ഞെടുപ്പു മുതൽ കണ്ടുവരുന്നു.

വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കൻ ജനത പൊതുവെ അമർഷം പ്രകടിപ്പിച്ചിരുന്ന സമയം അന്നത്തെ അന്താരാഷ്‌ട്രീയ ഉപദേഷ്‌ടാവ് ആയിരുന്ന  ഹെൻഡ്രി കിസിങ്ങർ ഒക്ടോബർ ഇരുപത്തിയാറാം തിയതി പ്രസ്‌താവിച്ചു "സമാധാനം കയ്യിൽ" വടക്കൻ വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങൾ സമാധാന ചർച്ചകൾക്ക് സന്നദ്ധത കാട്ടിയിരിക്കുന്നു ഉടൻ ആരംഭിക്കുന്നു.

1980 ൽ മറ്റൊരു രീതിയിൽ റൊണാൾഡ്‌ റീഗൻ ജിമ്മി കാർട്ടർക്ക് എതിരായി മത്സരിക്കുന്നു അതേ വർഷം ഇറാനിൽ 52 എംബസ്സി ഉദ്യോഗസ്ഥരെ തടവുകാരായി സൂക്ഷിക്കുന്ന സമയം പ്രസിഡൻറ്റ് കാർട്ടർ ഇവരെ വിമോചിപ്പിക്കുന്നതിന് ഒരു സാഹസ ശ്രമം നടത്തി പരാജയപ്പെട്ടു ഇതിൽ ഇറാൻ ഭരണകൂടം രോഷാകുലമായി മാറി.

കാർട്ടർ തോൽവി ആശിച്ച ഇറാൻ, തിരഞ്ഞെടുപ്പിനു മുൻപായി വെളിപ്പെടുത്തി കാർട്ടർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ തടവുകാർ ഒരിക്കലും വിമുക്തരാകില്ല . കാർട്ടർ തോറ്റു പിറ്റേ ദിനം ഇറാൻ ഹോസ്റ്റേജസിനെ വിമോചിപ്പിച്ചു.
2016 ട്രംപും ഹില്ലാരിയും തമ്മിലുള്ള പോരാട്ടത്തിൽ മുൻ F B I തലവനായിരുന്ന ജെയിംസ് കോമി ആയിരുന്നു പ്രധാന കളിക്കാരൻ ഇയാൾ രണ്ടു കളത്തിലും കയറിക്കളിച്ചു. അന്നത്തെ പ്രധാന വിഷയം ഹില്ലരി സെക്രട്ടറി സ്റ്റേറ്റ് ആയിരുന്ന സമയം സ്വകാര്യ ഇ മെയിൽ ഔദ്യോഗിക സന്ദേശങ്ങൾക്കായി ഉപയോഗിച്ചു . അതിൽ ഫ്‌ബിഐ അന്വേഷണം നടത്തി ജൂലൈ മാസം കോമിഅനവസരോചിതമായി തൻറ്റെ അധികാര പരിധിക്കു വെളിയിൽ നിന്നുകൊണ്ടു   പ്രസ്താവിച്ചു ഹില്ലരി, ഇ മെയിൽ സംവാദത്തിൽ ശിഷാർഹമായ കുറ്റമൊന്നും ചെയ്തിട്ടില്ല.
അതെ കോമി ഒക്ടോബർ മാസം പ്രസ്താവിക്കുന്നു. കുറേക്കൂടി നഷ്ട്ടപ്പെട്ടു എന്നു കരുതിയ ഈ  മെയിലുകൾ പ്രത്യക്ഷമായിരിക്കുന്നു താൻ വീണ്ടും ഹില്ലരി അന്വേഷണം വീണ്ടും തുറക്കുന്നു.ഇത് ഹില്ലരിയുടെ തോൽവിക്ക് ഒരു കാരണമായി മാറി എന്ന് പലരും കാണുന്നു. ഇന്നും ആർക്കും, കോമിയുടെ കാലുമാറ്റം ഈയൊരു കടംകഥക്ക് ഉത്തരം കാണുവാൻ സാധിച്ചിട്ടില്ല. കോമി ട്രംപിൻറ്റെ ഒരു ആരാധകനും ആയിരുന്നില്ല.

നിരവധിയുടെ ചോദ്യo, സങ്കൽപ്പിക്കൽ, 2020 എന്തായിരിക്കും ട്രംപ് ഭരണo തുറക്കുവാൻ പോകുന്ന അത്ഭുത ചെപ്പ്? കോവിഡ് വൈറസ് തീർച്ചയായും മുന്നിൽ കാണുന്നു. പരീക്ഷണങ്ങൾ തീവ്ര ഗതിയിൽ നടക്കുന്നു ഒരു പ്രതിരോധ കുത്തിവയ്പ്പ് സഞ്ചമാക്കുന്നതിന്.

കൂടാതെ പലപ്പോഴും പുറം രാജ്യങ്ങളും പരോക്ഷമായി അമേരിക്കൻ തിരഞ്ഞെടുപ്പിൽ പലേ കളികളും നാടകങ്ങളും നടത്താറുണ്ട്. അങ്ങിനാണല്ലോ മൂന്നു വർഷം നീണ്ടുനിന്ന ട്രംപ് റഷ്യ രഹസ്യ പരിപാടികൾ എന്ന അന്വേഷണം ഇവിടെ നടന്നത്.

ഇത്തവണ അന്താരാഷ്ട്രീയ രംഗത്തു പ്രധാനമായും ചൈന ചില കളികൾ നടത്തുന്നുണ്ട് എന്നതിൽ സംശയം വേണ്ട ട്രംപ് വീണ്ടും വിജയിക്കുന്നതിൽ ഇവർക്ക് യാതൊരു താൽപ്പര്യവുമില്ല. അതുപോലതന്നെ, ഗൾഫ്, അറബ് മേഖലയിൽ ട്രംപ് വിജയിച്ചു കാണണം എന്നതാണ് നിരവധി രാജ്യങ്ങളുടെ ആഗ്രഹം. ഇവിടെ ഇറാനാണ് എല്ലാവർക്കും തലവേദന ട്രംപിലാണ് ഇവർക്ക് വിശ്വാസം.
അത്ഭുതങ്ങൾക്ക് മറ്റു പലേ സാധ്യതകൾ കാണുന്ന അരങ്ങുകൾ, ഒന്ന് സ്വദേശീയ തലത്തിൽ ഒറിഗോൺ പോലുള്ള പട്ടണങ്ങളിൽ സമാധാനം സ്ഥാപിതമാകുന്നില്ല എങ്കിൽ ട്രംപ് നാഷണൽ ഗാർഡ് ഉപയോഗിച്ചു ക്രമസമാധാനം പുനസ്ഥാപിക്കുക. അന്തര്‍ദേശീയമായി, തെക്കൻ ചൈന സമുദ്രത്തിൽ ചൈന നടത്തുന്ന നീക്കങ്ങൾ, നോർത്ത് കൊറിയയിൽ ഇപ്പോൾ ഉറങ്ങിക്കിടക്കുന്ന സമാധാന ചർച്ചകൾ, അറബ് മേഖലയിൽ ഇസ്രയേലിനു അനുകൂലമായി U A E കൂടാതെ  മറ്റു പലേ ഗൾഫ് രാജ്യങ്ങൾ നിലപാടുകൾ എടുക്കുക.

അത്ഭുതങ്ങൾ സൃഷ്ട്ടിക്കുന്ന കാര്യത്തിൽ എപ്പോഴും പ്രസിഡൻറ്റിന് ആധിപത്യം കൂടുതൽ അവസരങ്ങൾ ഉണ്ടെന്നും വേദികൾ ഉണ്ടെന്നും ബൈഡൻപടക്ക് നന്നായി അറിയാം. ഇവർക്ക് ഇതിൽ ഭയവും കാണുന്നു. എന്തായാലും ഡെമോക്രാറ്റ്സും വെറുതെ ഇരിക്കില്ല ഇവർക്ക് കോൺഗ്രസ്സിൽ ഹൌസ് നിയന്ത്രണം ഉള്ളതിനാൽ പലേ ശബ്ദ കോലാഹരണങ്ങളും നടത്തുവാൻ പറ്റും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക