Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ഓണാഘോഷവും വണ്‍ ഫെസ്റ്റ് കിക്ക് ഓഫും പ്രൗഢഗംഭിരം

Published on 08 September, 2020
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍  ഓണാഘോഷവും വണ്‍ ഫെസ്റ്റ് കിക്ക് ഓഫും പ്രൗഢഗംഭിരം
ന്യൂജേഴ്‌സി :വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ ഓണാഘോഷവും ആഗോള യൂത്ത് ഫെസ്റ്റ് "വണ്‍ ഫെസ്റ്റ്' കിക്ക് ഓഫും സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രൗഡഗംഭിരമായി.

ഗ്ലോബല്‍ വൈസ് ചെയര്‍ തങ്കം  അരവിന്ദ് ആമുഖപ്രസംഗത്തോട്  ആരംഭിച്ച് പരിപാടിയുടെ അവതാരക  ഹ്യൂസ്റ്റണ്‍ പ്രോവിന്‍സ് വിമന്‍സ് ചെയര്‍ ലക്ഷ്മി പീറ്റര്‍  ആയിരുന്നു .സുമ നായരുടെ പ്രാര്‍ത്ഥന ഗാനത്തെ തുടര്‍ന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ.വി.അനുപ് വിളക്ക് കൊളുത്തി പരിപാടി ഉത്ഘാടനം ചെയ്തു . ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള ഓണസന്ദേശം നല്‍കി . അമേരിക്ക റീജിയണല്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍  സ്വാഗതം പറഞ്ഞു. ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ സി യു മത്തായി , ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാന്‍ , ബേബി മാത്യു സോമതീരം, അമേരിക്ക റീജിയന്‍  ഭാരവാഹികളായ ഹരി നമ്പൂതിരി, വര്‍ഗീസ് പി അബ്രഹാം, ഡോ ഗോപിനാഥന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു

വണ്‍ ഫെസ്റ്റ് റീജിയന്‍ കിക്ക് ഓഫ് ഗ്ലോബല്‍ യൂത്ത് ഫോറം പ്രസിഡന്റ് രാജേഷ് ജോണി നേതൃത്വം നല്‍കി. .പ്രസിദ്ധ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി  ഉദ്ഘാടനം നിര്‍വ്വഹിച്ചു .കലാമണ്ഡലം ശിവദാസ് മാരാര്‍  ടീം ചെണ്ടമേളം അവതരിപ്പിച്ചു . പെന്‍സില്‍വാനിയ പ്രൊവിന്‍സ് ചെയര്‍മാന്‍ സന്തോഷ് അബ്രഹാമിന്റെ മഹാബലി, മാലിനി നായരും സംഘവും അവതരിപ്പിച്ച തിരുവാതിര ,ഫ്‌ലോറിഡ പ്രോവിന്‌സില്‍ നിന്നും കൃഷ്ണന്റെ ഫ്‌ലൂട്ട് അവതരണം ,സിജി ആനന്ദ് അവതരിപ്പിച്ച ഓണപ്പാട്ടുകള്‍ , വാഷിങ്ടണ്‍ പ്രോവിന്‌സിലെ  മറീന ആന്റണി യുടെ ഡാന്‍സ് , സൂരജ് ദിനമോണി യുടെ കോമഡി ഷോ, ഓട്ടം തുള്ളല്‍ , നിമ്മി ദാസിന്റെ ഡാന്‍സ് , ലക്ഷ്മി പീറ്റര്‍ അവതരിപ്പിച്ച ഫാഷന്‍ ഷോ, നിഷാ പ്രദീപ്, ദീപ്തി നായര്‍ (കെഎന്‍ജെ പ്രസിഡന്റ്) എന്നിവരും സംഘവും അവതരിപ്പിച്ച സൗഹൃദ നൃത്തം എന്നിവ അവതരണ മികവുകൊണ്ട് ശ്രദ്ധേയമായി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍  ഓണാഘോഷവും വണ്‍ ഫെസ്റ്റ് കിക്ക് ഓഫും പ്രൗഢഗംഭിരം
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍  ഓണാഘോഷവും വണ്‍ ഫെസ്റ്റ് കിക്ക് ഓഫും പ്രൗഢഗംഭിരം
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍  ഓണാഘോഷവും വണ്‍ ഫെസ്റ്റ് കിക്ക് ഓഫും പ്രൗഢഗംഭിരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക