Image

ലാന വെബ്‌സൈറ്റ് ഉദ്ഘാടനവും ഓണാഘോഷവും 12 -നു ശനിയാഴ്ച

പി ഡി ജോര്‍ജ് നടവയല്‍ Published on 10 September, 2020
ലാന വെബ്‌സൈറ്റ് ഉദ്ഘാടനവും ഓണാഘോഷവും 12 -നു ശനിയാഴ്ച
ഡാളസ്:  ലാനാ വെബ്‌സൈറ്റ് ഉദ്ഘാടനവും  ഓണാഘോഷവും സെപ്റ്റംബര്‍ 12 -നു ശനിയാഴ്ച്ച രാവിലെ 10 മണിക്ക്  (Cetnral Standard Time) നടത്തും. അമേരിക്കയിലെയും കാനഡയിലെയും മലയാള ഭാഷാസ്‌നേഹികളുടെ ആഗോള  സാഹിത്യ സംഘടനയാണ് ലാന.

ലാനാ വെബ്‌സൈറ്റിന്, കേരള സാംസ്കാരിക മന്ത്രി എ കെ ബാലന്‍, ഓണ്‍ലൈന്‍ വീഡിയോ വഴി സമാരംഭം കുറിയ്ക്കും. (ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് റ്റൈം വൈകുന്നേരം 8:30 മണി). പ്രശസ്ത വാഗ്മി ഡോ. എം വി പിള്ള, മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫസ്സര്‍ സുജാ സൂസന്‍ ജോര്‍ജ്, ലാനാ ഉപദേശകസമിതി ചെയര്‍മാന്‍ ജോണ്‍ മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിക്കും.

ലാനാ പ്രസിഡന്റ്   ജോസന്‍ ജോര്‍ജ് അദ്ധ്യക്ഷനാകും. സെക്രട്ടറി അനിലാല്‍ ശ്രീനിവാസന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ജെയിന്‍ ജോസഫ് നന്ദിയും പ്രകാശിപ്പിക്കും. ട്രഷറര്‍ കെ. കെ . ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ജോര്‍ജ് നടവയല്‍ എന്നിവര്‍ വിശിഷ്ടാതിഥികളെ ആദരിക്കും.

തുടര്‍ന്ന് "കരുതലോടെ ഓണം 2020' എന്ന് പേരിട്ട ഓണാഘോഷം അരങ്ങേറും. ലാനാ ഓണാഘോഷ കലാപരിപാടികള്‍ മലയാളസാഹിത്യവിഷയങ്ങളെ കേന്ദ്രീകരിച്ചാവും. നൃത്തങ്ങള്‍, കവിതകള്‍, ഗാനങ്ങള്‍, താളമേളങ്ങള്‍ എന്നീ കലായിനങ്ങള്‍ വേദി ഉണര്‍ത്തും. ഡാലസ് ഭരതകലാ തീയേറ്റേഴ്‌സ്, വൈക്കം മുഹമ്മദ് ബഷീറിന്റെ "പ്രേമലേഖനം" എന്ന കൃതിയുടെ സംക്ഷിപ്ത ആശയാവിഷ്ക്കാരം,  ഇരുപതുമിനറ്റ് ദൈര്‍ഘ്യത്തില്‍  അവതരിപ്പിക്കും.

അമേരിക്കയിലെ എല്ലാ കലാസാഹിത്യാസ്വാദകരെയും ലാനാ ഓണാഘോഷങ്ങളിലേക്ക്, ലാനാംഗങ്ങള്‍, ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. ലാനാ സൂം മീറ്റിങ്ങ് ഐഡി: 81780416128

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസന്‍ ജോര്‍ജ്, ലാനാ പ്രസിഡണ്ട്. ഫോണ്‍: +1(469) 7673208. ഇമെയില്‍: josen364@gmail.com, അനിലാല്‍ ശ്രീനിവാസന്‍, ലാനാ സെക്രട്ടറി, ഫോണ്‍ +1 (630) 4009735. ഇമെയില്‍: anilals1@gmail.com.

ലാന കമ്മ്യൂണിക്കേഷന്‍സ് സബ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മന, ബിന്ദു ടിജി എന്നിവര്‍ ലാനാ വെബ്‌സൈറ്റ് നിര്‍മ്മാണത്തില്‍ സാങ്കേതിക സഹായം നല്‍കുന്നു.

Join WhatsApp News
RAJU THOMAS 2020-09-10 15:57:02
Great idea.
കല്ലിടീൽ 2020-09-10 23:58:39
നല്ല തമാശ! ഇത് എത്രാമത്തെ ലാന വെബ്സൈറ്റ് ആണ്? കേരളത്തിൽ മന്തിമാർ കെട്ടിടങ്ങൾക്ക് തറക്കല്ലിടുന്നതുപോലെ. കല്ലും അതിനെ വളർന്ന് മൂടുന്ന കളകളും മിച്ചം.
ലാനയെന്ന ഒരാനകുടി 2020-09-11 06:19:30
സാഹിത്യത്തേയും ഭാഷയേയും കൊല്ലാതെ കൊല്ലുന്ന കുറച്ചു കുഴിയാന കൂട്ടങ്ങൾ. പരസ്‌പരം ചൊറിയൽ ചിലരെ മാത്രം സാഹിത്യ പഞ്ചാനനൻ എന്നും പറഞ്ഞു പൊക്കിപിടുത്തവും, അവരുടെ സ്ഥിരം ബോറിങ് വാചകമടി പ്രസംഗവും. മന്ത്രിമാരേയും നാട്ടിലെ പുങ്കന്മാരെ പൊക്കി തോളത്തിരുത്തും. അതാണു ലാനയെന്ന മറ്റൊരാന . ലാനയിൽ കയറിപറ്റിയാൽ പിന്നെ ഒരുതരം പിന്തുടർച്ചാ ഭരണം. എത്രപ്രാവസിയമാണ് ഈ ഉൽഘാടനങ്ങൾ?
ലാനയിലെ മൂരാച്ചികള്‍ 2020-09-11 09:40:25
എത്ര കല്ലിട്ടാലും ലാനയിലെ മൂരാച്ചികൾ ഉള്ളിടത്തോളം കാലം ഗതി പിടിക്കില്ല. പുതിയതായി വരുന്നവരെ ആട്ടി പായിച്ചാൽ ലാന വളരുമോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക