Image

യുഎസ് ഓപ്പണ്‍ കിരീടം നേടി നവോമി ഒസാക്ക

പി.പി.ചെറിയാൻ Published on 13 September, 2020
 യുഎസ് ഓപ്പണ്‍ കിരീടം നേടി നവോമി ഒസാക്ക
ന്യൂയോര്‍ക്ക് ∙ വളരെ വാശിയേറിയ യുഎസ് ഓപ്പണ്‍ ഫൈനലില്‍ ജപ്പാന്റെ നവോമി ഒസാക്ക ഒന്നാം സീഡുകാരി വിക്ടോറിയേ അസറങ്കയെ തകര്‍ത്ത് എറിഞ്ഞ് വനിതകളുടെ യുഎസ് ഓപ്പണ്‍ സിംഗിള്‍ ഗ്രാന്‍‍ഡ് സ്ലാം കിരീടം നേടി. ശനിയാഴ്ച നടന്ന  വാശിയേറിയ മത്സരത്തില്‍ ഒസാക്ക 1-6, 6-3, 6-3 സെറ്റുകള്‍ക്കാണ് അസറങ്കയെ തകര്‍ത്തത്. മത്സരത്തില്‍ ആദ്യ പകുതിയിൽ അസറങ്ക 6-1, 2-0 എന്ന നിലയില്‍ ലീഡ് ചെയ്യ്തു. എന്നാല്‍ തുടര്‍ന്നു വന്ന സെറ്റുകളില്‍ ഒസാക്ക കുതിച്ചുയര്‍ന്നു. അങ്ങിനെ ന്യൂയോര്‍ക്കിലെ ആര്‍തര്‍ ആഷ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ രണ്ട് തവണ യുഎസ് ഓപ്പണ്‍ നേടിയ നവോമി ഒസാക്ക തന്റെ മൂന്നാമത്തെ ഗ്രാന്‍‍ഡ് സ്ലാമിൽ മുത്തമിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക