Image

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 20,598 പുതിയ കോവിഡ് രോഗികള്‍

Published on 20 September, 2020
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 20,598 പുതിയ കോവിഡ് രോഗികള്‍


മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,598 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 455 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12,08,642 ആയി ഉയര്‍ന്നു. 32,671 പേരാണ് ഇതുവരെ മരണപ്പെട്ടത്. 

മഹാരാഷ്ട്ര പോലീസില്‍ മാത്രം ഇന്ന് 198 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 21,152 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 217 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.  24 മണിക്കൂറിനിടെ 26,408 പേരാണ് രോഗമുക്തി നേടിയത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 12 ലക്ഷം കടന്നു.

സംസ്ഥാനത്ത് മുംബൈ(184439), താണെ(170669) ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക