ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം എന്ന എവര്‍ ടൈം ഫാമിലി ബ്ലോക്ക് ബസ്റ്ററിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2-ന്റെ ചിത്രീകരണം പൂജാ ചടങ്ങോടെ കൊച്ചിയില്‍ ആരംഭിച്ചു. ഇക്കുറിയും ജിത്തു ജോസഫ് തന്നെയാണ് ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സതീഷ് കുറുപ്പ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ അണിയറ പ്രവര്‍ത്തകരും താരങ്ങളും കോവിഡ് ടെസ്റ്റ് ചെയ്തതിനു ശേഷമാണ് ഷൂട്ടിങ്ങിന് പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടാതെ ചിത്രീകരണം തീരുന്നതു വരെ പുറത്ത് സഞ്ചരിക്കാനുള്ള അനുമതിയും താരങ്ങള്‍ക്ക് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിട്ടില്ല.
സെപ്റ്റംബര്‍ 26ന് ആവും മോഹന്‍ലാല്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ജോഡിയായി എത്തിയ മീന തന്നെയാണ് ചിത്രത്തില്‍ നായിക.