തിരുവനന്തപുരം: റോഷി അഗസ്റ്റിന് എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആയതോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയായി അദ്ദേഹം തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റിനൂം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.