Image

മുത്തയ്യ മുരളീധരനാകാന്‍ മക്കള്‍ സെല്‍വന്‍; ആകാംക്ഷയോടെ ആരാധകര്‍

Published on 08 October, 2020
മുത്തയ്യ മുരളീധരനാകാന്‍ മക്കള്‍ സെല്‍വന്‍; ആകാംക്ഷയോടെ ആരാധകര്‍

മുത്തയ്യ മുരളീധരനാകാന്‍ മക്കള്‍ സെല്‍വന്‍. ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രത്തില്‍ തമിഴ്​ സൂപ്പര്‍താരം വിജയ്​ സേതുപതി നായകനായെത്തും.

വിജയ് സേതുപതി മുരളീധരനായി വേഷമിടുന്ന ചിത്രം സംവിധാനം ​ചെയ്യുക എം.എസ്​ സ്രീപതിയാണ്​.

ലോകം മുഴുവന്‍ പ്രശസ്തനായ മുരളീധരനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്​ എന്നെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്​. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്​​. -സേതുപതി വ്യക്​തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക