Image

ചീഫ്​ ജസ്​റ്റിസിനെതിരെ ട്വീറ്റ്​; പ്രശാന്ത്​ ഭൂഷണെതിരെ വീണ്ടും കോടതിയലക്ഷ്യത്തിന്​ പരാതി

Published on 26 October, 2020
ചീഫ്​ ജസ്​റ്റിസിനെതിരെ ട്വീറ്റ്​; പ്രശാന്ത്​ ഭൂഷണെതിരെ വീണ്ടും കോടതിയലക്ഷ്യത്തിന്​ പരാതി

ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ച്‌ ട്വീറ്റ് ചെയ്ത സംഭവത്തില്‍ പ്രശാന്ത് ഭൂഷണെതിരെ വീണ്ടും പരാതി. മധ്യപ്രദേശ് സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക ഹെലികോപ്ടറില്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ യാത്ര ചെയ്തതിനെ വിമര്‍ശിച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. ട്വീറ്റ് കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി അറ്റോര്‍ണി ജനറലിന് അഭിഭാഷകന്‍ കത്ത് നല്‍കി.


മധ്യപ്രദേശ് കന്‍ഹ ദേശീയ ഉദ്യാനത്തിലേയ്ക്കും തുടര്‍ന്ന് നാഗ്പൂരിലേയ്ക്കും സന്ദര്‍ശനം നടത്താന്‍ ചീഫ് ജസ്റ്റിസിന് ഹെലികോപ്ടര്‍ നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക