Image

കോവിഡ് 19 ഡമോക്രാറ്റിക് പാർട്ടി രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് മെലാനിയ ട്രംപ്

പി.പി.ചെറിയാൻ Published on 28 October, 2020
കോവിഡ് 19 ഡമോക്രാറ്റിക് പാർട്ടി രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് മെലാനിയ ട്രംപ്
പെൻസിൽവാനിയ ∙ അമേരിക്കൻ ജനത കോവിഡ് 19 മഹാമാരിയുടെ ദുരിതം അനുഭവിക്കുമ്പോൾ ഇതിനെ രാഷ്ട്രീയ വൽക്കരിക്കുന്നതിനാണ് ഡമോക്രാറ്റിക് പാർട്ടിയും, പാർട്ടി സ്ഥാനാർഥി ബൈഡനും ശ്രമിക്കുന്നതെന്ന് പ്രഥമ വനിത മെലാനിയ ട്രംപ് ആരോപിച്ചു. ജനങ്ങൾക്ക് ഭയം വർധിപ്പിക്കുന്ന പ്രസ്താവനകളാണ് ഡമോക്രാറ്റിക് പാർട്ടി നടത്തുന്നതെന്നും ഇവർ പറഞ്ഞു.
ചൊവ്വാഴ്ച പെൻസിൽവാനിയായിൽ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മെലാനിയ. ആയിരങ്ങളാണ് മെലേനിയയെ കേൾക്കാൻ എത്തിയിരുന്നത്. കോവിഡ് 19 എന്ന മഹാമാരിയെ ട്രംപ് നേരിട്ടതിനേക്കാൾ ഫലപ്രദമായി എനിക്ക് നേരിടുവാൻ കഴിയുമായിരുന്നുവെന്ന് ജോ ബൈഡന്റെ അവകാശവാദത്തെ പ്രഥമ വനിത  രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
യുഎസ് കോൺഗ്രസ്സിൽ 36 വർഷവും വൈസ് പ്രസിഡന്റായി 8 വർഷവും ട്രംപിന്റെ പ്രവർത്തനങ്ങൾ അമേരിക്കൻ ജനത വിലയിരുത്തണമെന്നും പ്രസിഡന്റ് പദവി ലഭിച്ചാൽ ബൈഡന് എന്തു ചെയ്യുവാൻ കഴിയുമെന്നും ജനം ഒരു നിമിഷം ചിന്തിക്കണമെന്നും മെലാനിയ പറഞ്ഞു.
മഹാമാരി തന്റെ കുടുംബത്തെ ഗ്രസിച്ചപ്പോൾ അനുഭവിച്ച ശാരീരിക– മാനസിക സംഘർഷങ്ങൾ   എത്ര മാത്രമായിരുന്നുവെന്നു ഞങ്ങൾ മനസ്സിലാക്കിയതിനാൽ മറ്റുള്ളവരുടെ മനോവേദനയും ഞങ്ങൾക്ക് ഊഹിക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
2019 ജൂണിലാണ് അവസാനമായി ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മെലേനിയ രംഗത്തെത്തിയത്. അതിനുശേഷം പെൻസിൽവാനിയായിൽ പ്രത്യക്ഷപ്പെട്ട ഇവർ കേൾവിക്കാരുടെ മനം കവർന്നു. അമേരിക്കൻ ജനതയിൽ ഭയം വർധിപ്പിക്കുന്നതിനും ആശയകുഴപ്പമുണ്ടാക്കുന്നതിനും ഡമോക്രാറ്റിക് പാർട്ടി ശ്രമിക്കുമ്പോൾ ഭാവിയെക്കുറിച് പ്രതീക്ഷയും സുരക്ഷിതത്വവും നൽകുന്നതിനാണ് പ്രസിഡന്റ് ട്രംപ് ലക്ഷ്യമിടുന്നതെന്നും മെലാനിയ പറഞ്ഞു.


Join WhatsApp News
ബൈഡൻ പിന്നെയും മെത്തയിൽ തന്നെ 2020-10-28 14:24:29
ബൈഡന് ഇലക്ഷൻ വിജയത്തേക്കാൾ ഇപ്പോൾ ആവശ്യം ഉറക്കമാണ്, നല്ല ഒരു ഗാഢ നിദ്ര!! അതാണ് സത്യസന്ധമായ ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാനുള്ള ഒരു പരിഹാരം. അടുത്ത റാലിക്ക് മുൻപ് പുതുക്കിയ ഉത്തരങ്ങൾ മനപാഠമാക്കുന്നതിനായി ബൈഡൻ വീണ്ടും ബേസ്‌മെന്റിൽ ചടഞ്ഞുകൂടി! അമേരിക്കയുടെ സുരക്ഷയെയും സമ്പദ്‌വ്യവസ്ഥയെയും നയിക്കാനുള്ള, ഈ മനുഷ്യൻറെ ഊർജ്ജത്തിലും കഴിവിലും നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ, നിങ്ങൾക്കെന്തോ കാര്യമായ കുഴപ്പമുണ്ട്!! ട്രംപിന് വോട്ട് ചെയ്ത് അമേരിക്കയെ വിജയിപ്പിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക