സി.ഐ.ഡി മൂസ.... ഈ പേരു കേള്‍ക്കുമ്പോഴേ ചുണ്ടില്‍ ചിരിവിടരും. ആ ചരിക്ക് പ്രായഭേദമുണ്ടാകില്ല. 2003 ല്‍ ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി 17 വര്‍ഷങ്ങള്‍ക്കിപ്പുറം സിഐഡി മൂസ വീണ്ടും എത്തുകയാണ്
ആനിമേഷന്‍ ചിത്രമായാകും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ചിത്രത്തിന്റെ പ്രമോ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. ലോക ആനിമേഷന്‍ ദിനത്തിലായിരുന്നു ഈ പ്രഖ്യാപനം.
സിഐഡി മൂസയുടെ രണ്ടാം ഭാഗമുണ്ടെന്ന് നേരത്തെ തന്നെ പ്രചരിച്ച വാര്‍ത്തയാണ്. ഇതിനാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്.