Image

ഐ ഒ സി കേരള ചാപ്റ്റർ ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം ആചരിക്കുന്നു

Published on 12 November, 2020
ഐ ഒ സി കേരള ചാപ്റ്റർ ജവഹർലാൽ  നെഹ്രുവിന്റെ ജന്മദിനം ആചരിക്കുന്നു

ന്യൂയോർക്ക്: ഭാരതത്തിന്റെ  പ്രഥമ പ്രധാന മന്ത്രിയും രാഷ്ട്ര ശില്പിയുമായ ചാച്ചാജി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമാണ് നവംബർ 14 നു ഇന്ത്യൻ ഓവർസീസ് (ഐ.ഒ.സി)  കേരള ചാപ്റ്ററിൻെറ ആഭിമുഖ്യത്തിൽ  ചാച്ചാജിയുടെ 131 മത് ജന്മദിനമാചരിക്കുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര മുന്നണിപ്പോരാളിയും ഏവരുടെയും പ്രിയങ്കരനുമായ ചാച്ചിജിയുടെ ജന്മദിന പരിപാടികൾ ന്യൂയോർക്ക് സമയം രാവിലെ 10 മണിക്കും ( ഇന്ത്യൻ സമയം രാത്രി 8.30 നും) സൂം മീറ്റിംഗിലൂടെയായിരിക്കും പരിപടികൾ നടത്തുകയെന്ന് ഐ.ഒ .സി കേരള ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ തീരുമാനിച്ചു. 

ലോക സഭ അംഗം കൊടിക്കുന്നേൽ സുരേഷ് പരിപാടികൾ ഉദ്ഘടനം ചെയ്യും. വി.പി. സചീന്ദ്രൻ എം.എൽ.എ ആശംസകൾ നേരും. അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നും നിരവധി പേർ പങ്കെടുക്കുന്ന ചാച്ചാജി ജന്മദിന പരിപാടികളുടെ കൂടുതൽ വിവരങ്ങൾ അറിയാൻ ഐ.ഒ.കകേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട് (ഫോൺ:646-537-8443), ചെയർമാൻ തോമസ് മാത്യു (ഫോൺ: 773-509-1973) എന്നിവരുമായി ബന്ധപ്പെടുക.
ഐ ഒ സി കേരള ചാപ്റ്റർ ജവഹർലാൽ  നെഹ്രുവിന്റെ ജന്മദിനം ആചരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക