Image

കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു, വിജയരാഘവന് താല്‍ക്കാലിക ചുമതല

Published on 13 November, 2020
കോടിയേരി  സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു, വിജയരാഘവന് താല്‍ക്കാലിക ചുമതല

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍. പകരം താല്‍ക്കാലിക ചുമതല ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന് നല്‍കി. ആരോഗ്യപരമായ കാരണങ്ങളാന്‍ മാറിനില്‍ക്കുകയാണെന്നാണ് സിപിഎം വിശദീകരണം. ചികിത്സയ്ക്ക് അവധി വേണമെന്ന ആവശ്യം സെക്രട്ടറിയേറ്റ് അംഗീകരിച്ചു. 


ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് കോടിയേരി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകളുടെ പേരില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നിലനിര്‍ത്താനാണ് കോടിയേരി മാറി നില്‍ക്കുന്നതെന്നാണ് സൂചന.


ബിനീഷ് വിഷയത്തില്‍ പാര്‍ട്ടി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ കോടിയേരിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ അണികളുടെ അസംതൃപ്തിയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും നേരിടാനാകാതെയാണ് ഈ തീരുമാനമെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക