സോറി എന്റെ ഗര്‍ഭം ഇങ്ങനല്ല; വ്യാജ പോസ്റ്ററുകള്‍ക്ക് എതിരെ ബാലചന്ദ്ര മേനോന്‍
FILM NEWS
28-Nov-2020
FILM NEWS
28-Nov-2020

ബിജെപിക്കായി വോട്ട് ചോദിച്ചുകൊണ്ട് തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജമാണെന്ന് സംവിധായകനും നടനും തിരക്കഥാകൃത്തുമായ ബാലചന്ദ്ര മേനോന്‍. ഈ പോസ്റ്ററുകള്‍ ആരുടെയോ വികൃതിയാണെന്നും അവര്‍ തന്നെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ബാലചന്ദ്ര മേനോന്‍ ആവശ്യപ്പെട്ടു.
പ്രശസ്തമായ സിനിമാ ഡയലോഗ് കുറിച്ചായിരുന്നു ബാലചന്ദ്ര മേനോന്‍ വ്യാജ പോസ്റ്ററുകളെ കുറിച്ച് പറഞ്ഞത്. തന്റെ നിലപാട് അറിയിക്കാന്‍ ജഗതിയെയും രാാജസേനനെയും കൂട്ട് പിടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 'സോറി എന്റെ ഗര്‍ഭം ഇങ്ങനല്ല, ഇത് ആരുടേയോ വികൃതിയാണ്. അവര്‍ ദയവായി ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം', അദ്ദേഹം കുറിച്ചു.
.jpg)
ഇത്തവണത്തെ വോട്ട് പാഴാക്കരുതെന്നും, ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞതായി അവകാശപ്പെടുന്നതായിരുന്നു വ്യാജപോസ്റ്ററുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പോസ്റ്ററിലുണ്ടായിരുന്നു. ഇടതിനെയും വലതിനെയും മാറി മാറി പരീക്ഷിച്ചു, അവര്‍ വല്ല പ്രശ്നവും പരിഹരിച്ചോ എന്ന് ചോദിക്കുന്ന പോസ്റ്റര്‍, മോദി നയിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് ഏതു പ്രശ്നവും പരിഹരിക്കാനാകുമെന്നും പോസ്റ്ററില്‍ പറയുന്നു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments