ഒറ്റയ്ക്ക് ജിവിച്ചു. പ്രണയത്തിലായി, ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു; തുറന്ന് പറഞ്ഞ് മീര നന്ദന്‍
FILM NEWS
28-Nov-2020
FILM NEWS
28-Nov-2020

മുപ്പതാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി മീര നന്ദന്‍. പിറന്നാള്‍ ആഘോഷത്തിന് മുന്നോടിയായി നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇരുപതുകളില്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ മാറ്റത്തെ കുറിച്ചും നേടിയ അനുഭവങ്ങളെ കുറിച്ചും ആണ് നടി പങ്കുവെച്ചിരിക്കുന്നത്. ഇക്കാലം ആത്രയും ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യവും മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മീര പറയുന്നു.
'എന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും പലതിലും ആദ്യ അനുഭവം നേടുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഞാന്‍ എന്താണോ അതിലേക്ക് എത്തിച്ചേരാന്‍, ഉയര്‍ച്ചയോ താഴ്ചയോ, ഒന്നിനും മാറ്റം വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
.jpg)
കോളജ് പൂര്‍ത്തിയാക്കി, ഒരു ഡിഗ്രി നേടി അതിനിടയില്‍ അഭിനയത്തിലും തുടക്കംകുറിച്ചു, ദുബായിയിലേക്ക് മാറിത്താമസിച്ചു, റേഡിയോയില്‍ ഒരു കൈ നോക്കാന്‍ അവസരം കിട്ടി (ഇപ്പോള്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും അതാണ്). ഒറ്റയ്ക്ക് ജിവിച്ചു. പ്രണയത്തിലായി, ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു. ആദ്യം സ്വയം സ്നേഹിക്കണമെന്ന് പഠിച്ചു. എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനമെന്ന് മനസ്സിലാക്കി. പുതിയ സുഹൃത്തുക്കളെ നേടി. ഇപ്പോള്‍ ഒരു മഹാമാരിയിലൂടെ കടന്നുപോകുന്നു പക്ഷെ കൂടുതല്‍ നല്ല ദിനങ്ങള്‍ മുന്നിലുണ്ടെന്ന് അറിയുന്നു. എന്റെ ഇരുപതുകള്‍ നല്ലതായിരുന്നു, പക്ഷെ മുപ്പതുകള്‍ കൂടുതല്‍ നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു', മീര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments