സണ്ണി ലിയോണിന്റെ നായകനായി നിഷാന്ത് സാഗര്‍; ചിത്രം റിലീസിനൊരുങ്ങുന്നു
FILM NEWS
30-Nov-2020
FILM NEWS
30-Nov-2020

പോണ്‍ രംഗത്ത് നിന്നും ബോളിവുഡില്‍ എത്തി തിളങ്ങി നില്‍ക്കുകയാണ് സണ്ണി ലിയോണ്‍. പോണ്‍ രംഗത്ത് അറിയപ്പെടുന്ന താരം ആകുന്നതിന് മുമ്പ് സണ്ണി ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മലയാളി താരം നിഷാന്ത് സാഗര്‍ ആയിരുന്നു ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം പൂര്‍ത്തിയായി റിലീസ് ആകാതെ പെട്ടിക്കുള്ളില്‍ ആയ പൈറേറ്റ്സ് ബ്ലഡ് എന്ന ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്.
2008ലാണ് ഇംഗ്ലീഷ് ചിത്രമായ പൈറേറ്റ്സ് ബ്ലഡിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയായത്. ലോക്ക്ഡൗണ്‍ സമയം പഴയ ചിത്രത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായതോടെ ചിത്രം പുറത്തിറക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ചിത്രം റിലീസിന് എത്തുന്നത്. റെട്രോസ്പ്ലോയ്റ്റേഷന്‍ എന്ന കമ്പനിയാണ് 12 വര്‍ഷമായി വെളിച്ചം കാണാതിരുന്ന ചിത്രത്തിന്റെ ഡിവിഡി തങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതായി അറിയിച്ചിരിക്കുന്നത്.
.jpg)
മാര്‍ക്ക് റാറ്ററിംഗ് എന്ന അമേരിക്കന്‍ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്തത്. പട്ടണം റഷീദ് ഉള്‍പ്പെടെ മലയാളത്തില്‍ നിന്ന് നിരവധി അണിയറപ്രവര്‍ത്തകര്‍ പങ്കെടുത്ത ചിത്രവുമാണ് ഇത്. സണ്ണി ലിയോണി അഭിനയിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. 2004ല്‍ പുറത്തെത്തിയ 'ഗേള്‍ നെക്സ്റ്റ് ഡോര്‍' ആയിരുന്നു അവരുടെ ആദ്യ സിനിമ.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments